DCBOOKS
Malayalam News Literature Website

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് – ഹരീഷ് ശിവരാമകൃഷ്ണൻ

 

 

കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ എൽ എഫ് 2025 ൽ ദിവ്യ എസ് അയ്യരുമായി നടന്ന ‘പ്രിയപ്പെട്ട മെലഡികൾ: പാട്ടോർമകളിലൂടെ’ എന്ന ചർച്ചയ്ക്കിടെയാണ്, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കലയെ വ്യവസായമായി അംഗീകരിക്കാൻ മലയാളികൾ സന്നദ്ധരല്ലെന്നും കലാകാരന് നൽകേണ്ടത് വേതനമാണ് ദക്ഷിണയല്ലെന്നും പറഞ്ഞത്.

പൂർവികരിൽ നിന്നും കിട്ടിയ ഭാഗ്യമാണ് സംഗീതമെന്ന് സൂചിപ്പിച്ച് തൻ്റെ ജീവിതത്തിലെ സംഗീതത്തിൻ്റെ കടന്നു വരവിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.  നമ്മളിലേക്ക് എത്തിച്ചേരുന്നതാണ് സംഗീതം. അത് സൃഷ്ടിക്കപ്പെടുന്നതല്ല നിലനിൽക്കുന്ന ഒന്നിനെ അവതരിപ്പിക്കുന്നതാണ് സംഗീതമെന്നും കൂട്ടിച്ചേർത്തു. 

“സംഗീതത്തിന് നിലനിൽക്കാൻ  ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ ആവശ്യമില്ല. മനുഷ്യ നിർമ്മിതമായ എല്ലാം സംഗീതത്തെ ഉപയോഗിച്ചിട്ടുണ്ട്. നമ്മളില്ലെങ്കിലും കല മുന്നേറും ” ഹരീഷ് വാചാലനായി .

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം. പ്രശസ്തികൊണ്ട് ഉയരങ്ങളിലെത്തിയില്ലെങ്കിലും കലകൊണ്ട് ഉയരങ്ങളിലെത്തിയവരുടെ ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം പറഞ്ഞു. മെലഡികൾകൊണ്ട്  സംഗീത സാന്ദ്രമായ വേദിയിൽ ബാബുരാജും ദേവരാജൻ മാസ്റ്ററും അനുസ്മരിക്കപ്പെട്ടു.

 

Leave A Reply