വികസനമല്ല, സുസ്ഥിര വികസനമാണ് നമ്മുടെ നാടിന് ആവശ്യം: അഡ്വ. ഹരീഷ് വാസുദേവന്‍
നമ്മുടെ നാടിന് വികസനമല്ല, സുസ്ഥിര വികസനമാണ് ആവശ്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. സുസ്ഥിര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്തര്‍ദ്ദേശീയ ഉടമ്പടികളില്‍ അംഗീകരിച്ചുകഴിഞ്ഞതാണ്.
ദില്ലി എന്ന തലസ്ഥാനനഗരത്തിന്റെ കാര്യം ഇപ്പോള്‍ നമുക്കറിയാം. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ദില്ലിയുടെ പാതയിലുള്ള വികസനമാണ് മാതൃകയാക്കുന്നതെങ്കില്‍ അതാവശ്യമില്ല എന്നു തന്നെ പറയണം. ശുദ്ധവായു കിട്ടാത്ത ദില്ലിയും കുടിവെളളം കിട്ടാക്കനിയായ ബംഗലൂരുവും ആകരുത് നമ്മുടെ ‘വികസന’ മാതൃകകള്‍.
2018 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വഴിതെറ്റിയ വികസന സങ്കല്പം എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ഇങ്ങനെ പറഞ്ഞത്.
;
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക http://keralaliteraturefestival.com/registration.aspx
Comments are closed.