DCBOOKS
Malayalam News Literature Website

നടന്‍ ഹരീഷ് ഉത്തമന്‍ വിവാഹിതനായി

തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ ഹരീഷ് ഉത്തമന്‍ വിവാഹിതനായി. സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ അമൃത കല്യാണ്‍പുര്‍ ആണ് വധു. മുംബൈ സ്വദേശിനിയായ അമൃതയുമായി ഹരീഷ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വെച്ച് നവംബര്‍ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്.

മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ് ഹരീഷ്.

Comments are closed.