നടൻ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി
കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ നടൻ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരെ രൂക്ഷമായ ഭാഷയിൽ ഹരീഷ് പേരാടി ഫേസ്ബുക് കുറിപ്പിൽ വിമർശിക്കുന്നുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം …തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു…
മണികണ്ഠാ നാടകക്കാരാ നീ കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകൾ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്…”കൈയ്യടിക്കെടാ” ….
Comments are closed.