ഏവര്‍ക്കും തിരുവോണാശംസകള്‍
വീണ്ടുമൊരു ഓണക്കാലം കൂടി. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
രണ്ടാം പ്രളയത്തിന്റെ കാലത്ത് പൂക്കളങ്ങളോ പൂവിളികളോ തുമ്പി തുള്ളലോ തിരുവാതിരയോ മറ്റ് ആഘോഷങ്ങളോ ഒന്നും തന്നെ ഇത്തവണയും എല്ലാ മലയാളികള്‍ക്കും കാണണമെന്നില്ല. എങ്കിലും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പുതിയൊരു ലോകത്ത് ആവോളം സന്തോഷിക്കാന്‍ ഇന്ന് നമുക്ക് കഴിയും. ആത്മവിശ്വാസവും ഒരിക്കലും വറ്റാത്ത കാരുണ്യത്തിന്റെ നീരുറവയുമുണ്ടെങ്കില്‍ മനസ്സില്‍ എന്നും മലയാളിക്ക് ഓണം തന്നെ. കഴിഞ്ഞ കൊല്ലം ഒരു മഹാദുരന്തം വന്നപ്പോഴും ഇക്കൊല്ലം അത് ആവർത്തിച്ചപ്പോഴും അതില്‍ പകച്ചു നില്‍ക്കാതെ കര്‍മ്മോല്‍സുകരായി സ്വന്തം ജീവന്‍പോലും പണയം വെച്ച് ലക്ഷക്കണക്കിന് കേരളീയര്‍ക്ക് താങ്ങും തണലുമായി മാറിയവര്‍ക്കാണ് ഈ ഓണം സമര്‍പ്പിക്കുന്നത്.
Comments are closed.