DCBOOKS
Malayalam News Literature Website

നന്മയുടെ കയ്യൊപ്പ് , സുധാമൂർത്തിക്ക് ഇന്ന് ജന്മദിനം

നോവലോ അനുഭവക്കുറിപ്പുകളോ ആകട്ടെ, അവ ഹൃദയത്തില്‍നിന്നും നേരിട്ടുള്ള ജീവിതപ്രകീര്‍ത്തനങ്ങള്‍ Textആകുമ്പോള്‍ ഓരോ വരിയും വായനക്കാരന്റെ മനസ്സിലേയ്ക്ക്Text ആഴ്ന്നിറങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിക്ക് ഇന്ന് ജന്മദിനം. സുധാ മൂർത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം.

വിവേകവും ഉപഹാസങ്ങളും നിറഞ്ഞ ഋജുവായ ശൈലി. പത്രഭാഷയില്‍ നഷ്ടമായേക്കാവുന്ന ഉള്‍ക്കാഴ്ച്ചകള്‍ സംഭവവിവരണങ്ങളില്‍ പ്രതിഫലിക്കുന്നു. ദാരിദ്ര്യത്തിലേയ്ക്കും ദുരിതങ്ങളിലേയ്ക്കും വന്‍പ്രഖ്യപനങ്ങളുടെ അകമ്പടിയില്ലാതെ കടന്ന് ചെന്ന് സാധാരണമനുഷ്യരിലെ അസാധാരണ മനോഗുണങ്ങള്‍ കണ്ടെത്തുകയാണ് സുധാമൂര്‍ത്തി. സ്വാനുഭവങ്ങളിലൂടെയുള്ള പരിചയവും വിലയിരുത്തലും വൈയക്തിക മുദ്ര പതിയുന്ന ഓരോText വിവരണവും ഒഴുക്കോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

Text1950-ൽ നോർത്ത് കർണാടകയിലെ ഷിഗോണിലാണ് സുധാ മൂർത്തി ജനിച്ചത്.  കംപ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദ​ധാരിയായ സുധാമൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷയാണ്. ഇംഗ്ലിഷിലും കന്നഡയിലും അറിയപ്പെടുന്ന എഴുത്തുകാരിയായ അവർ നോവലു​കളും സാങ്കേതികവിദ്യാഭ്യാസസംബന്ധമായ പുസ്തകങ്ങളും യാത്രാവിവരണങ്ങളും ചെറുകഥാസമാഹാരങ്ങളും അനവധി ലേഖനങ്ങളും ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള കെ.ആർ. നാരാ​യണൻ അവാർഡും 2006-ലെ പത്മശ്രീയും സുധാ മൂർത്തിയെ തേടിയെത്തി. 2011-ൽ കന്നഡസാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ അറ്റിമബേ പുരസ്‌കാരം നൽകിText സംസ്ഥാനം ആദരിച്ചിട്ടുണ്ട്. എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, കംപ്യൂട്ടര്‍ സയന്റിസ്റ്റ്, Textഅധ്യാപിക, എന്‍ജിനീയര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സുധ. ഇതിലെല്ലാമുപരി മികച്ച ഒരു മനുഷ്യസ്‌നേഹിയും. കര്‍മമേഖലയിലും എഴുത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ഒരു പോലെ ശോഭിക്കാന്‍ അവര്‍ക്ക് സാധിച്ചു.

സുധാമൂർത്തിക്ക് ഡി സി ബുക്‌സിന്റെ ജന്മദിനാശംസകൾ 

സുധാ മൂർത്തിയുടെ പുസ്തകങ്ങൾക്കായി സന്ദർശിക്കുക

Comments are closed.