ഏവര്‍ക്കും തിരുവോണാശംസകള്‍
കേരളത്തിന് ഇക്കുറി ഇത് വ്യത്യസ്തമായ ഒരു ഓണം. ഇല്ലായ്മകളിലും ഓണാഘോഷത്തിന് മോടി കുറയ്ക്കാത്ത മലയാളി ഇത്തവണ ഓണമുണ്ണുന്നത് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു മണ്ണില്‍. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
പൂക്കളങ്ങളോ പൂവിളികളോ തുമ്പി തുള്ളലോ തിരുവാതിരയോ മറ്റ് ആഘോഷങ്ങളോ ഒന്നും തന്നെ ഇത്തവണ എല്ലാ മലയാളികള്‍ക്കും കാണണമെന്നില്ല. എങ്കിലും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പുതിയൊരു ലോകത്ത് ആവോളം സന്തോഷിക്കാന്‍ ഇന്ന് നമുക്ക് കഴിയും. ആത്മവിശ്വാസവും ഒരിക്കലും വറ്റാത്ത കാരുണ്യത്തിന്റെ നീരുറവയുമുണ്ടെങ്കില്‍ മനസ്സില്‍ എന്നും മലയാളിക്ക് ഓണം തന്നെ. ഒരു മഹാദുരന്തം വന്നപ്പോള്‍ അതില്‍ പകച്ചു നില്‍ക്കാതെ കര്‍മ്മോല്‍സുകരായി സ്വന്തം ജീവന്‍പോലും പണയം വെച്ച് ലക്ഷക്കണക്കിന് കേരളീയര്‍ക്ക് താങ്ങും തണലുമായി മാറിയവര്‍ക്കാണ് ഈ ഓണം സമര്‍പ്പിക്കുന്നത്.
Comments are closed.