ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് കരുത്ത് പകര്‍ന്ന നായിക ഹമീദ ബി അന്തരിച്ചു
ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഗതന്‍ (ബിജിപിഎംയുഎസ്) പ്രസിഡന്റായിരുന്ന
ഹമീദ ബി അന്തരിച്ചു. 74 വയസ്സായിരുന്നു.
ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരയായ ഹമീദ ബി മറ്റ് ഇരകളെ അണിനിരത്തി 1984 മുതല്‍ ഭോപ്പാലിലെ തെരുവുകളില്‍ പ്രതിഷേധിച്ച് അവകാശങ്ങള്‍ക്കും വൈദ്യസഹായത്തിനും വേണ്ടി പോരാടിയിരുന്നു. ഹാമിദാ ബിയുടെ പ്രതിഷേധം ഏറെക്കാലം നിലനിന്നു. ദുരന്തത്തില്‍ മരിച്ചവരില്‍ പലരും അവരുടെ ബന്ധുക്കളായിരുന്നു. സമരത്തിന് കരുത്ത് പകര്‍ന്ന ഭര്‍ത്താവിന്റെ മരണശേഷവും ഹമീദ ബി തന്റെ പോരാട്ടം തുടര്‍ന്നു.
1986 ജനുവരി 23 മുതല്‍ എല്ലാ ശനിയാഴ്ചയും ഭോപാലിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം നടത്തിയിരുന്ന പ്രതിവാര യോഗത്തിലെത്തി ജനങ്ങൾക്ക് കരുത്തു പകർന്ന ഹമീദ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി തുറന്ന സംഗതന്റെ സ്വാഭിമാന്‍ കേന്ദ്രത്തിലെ പ്രധാന ചാലകശക്തിയുമായിരുന്നു.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച യാത്രാവിവരണഗ്രന്ഥം ‘ബങ്കറിനരികിലെ ബുദ്ധനി’ ലും ഹമീദ ബി – യെക്കുറിച്ചുള്ള വിവരണം ഉണ്ട്. വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ വി. മുസഫര്‍ അഹമ്മദ് നടത്തിയ യാത്രയുടെ വിവരണങ്ങളാണ് ‘ബങ്കറിനരികിലെ ബുദ്ധന്‘.
Comments are closed.