ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി
ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് വിവാഹം റദ്ദാക്കാനാവില്ലെന്നും കേസില്‍ ഹാദിയയ്ക്ക് കക്ഷി ചേരാമെന്നും കോടതി അറിയിച്ചു.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയ. വിവാഹം നിയമവിരുദ്ധമല്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ്. അതിനാല്‍ വിവാഹക്കാര്യത്തില്‍ എന്‍ഐഎക്ക് ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.
ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫീന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും അടുത്തമാസം 22 ന് കോടതി പരിഗണിക്കും.
Comments are closed.