സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം; ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി: ഹാദിയ
ഷെഫിനുമായുള്ള വിവാഹം സുപ്രീംകോടതി സാധുവാക്കിയതോടെ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടനയോട് നന്ദിപറയുകയാണെന്നും ഹാദിയ പറഞ്ഞു. ഇന്ന് രാവിലെ കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും.
ഇന്നലെ രാത്രിയോടെ സേലത്തെ ശിവരാജ് ഹോമിയോ ആശുപത്രിയില്‍ പോയി ഷെഫിന്‍ ജഹാന്‍ ഹാദിയയെ ഒപ്പം കൂട്ടുകയായിരുന്നു. ഹാദിയക്ക് കോളേജ് മൂന്ന് ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. താന്‍ മുസ്ലിമായത് കൊണ്ടല്ലേ ഇത്രയും കോലാഹലം ഉണ്ടായതെന്ന് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച ഷെഫിന്‍ ജഹാന്‍, നിയമ പോരാട്ടത്തില്‍ ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി രേഖപ്പെടുത്താനാണ് ചെയര്‍മാന്‍ ഇ അബൂബക്കറിനെ സന്ദര്‍ശിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
Comments are closed.