DCBOOKS
Malayalam News Literature Website

ഗുജറാത്തില്‍ കേണ്‍ഗ്രസ് ലീഡെടുക്കുമ്പേള്‍ ഹിമാചലില്‍ ബി.ജെ.പി മുന്നേറ്റം

 

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വിധിയറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് നിയമസഭാ തിരഞ്ഞടെുപ്പില്‍ കടുത്ത പേരാട്ടം കാഴ്ചവെച്ച് കോണ്‍ഗ്രസ് ലീഡെടുക്കുന്നു. അതേ സമയം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി യാണ് മുന്നില്‍.കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

ഗുജറാത്തില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ലീഡിലേക്ക്. 88 സീറ്റുകളില്‍ കോണ്‍ഗ്രസും 78സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.

നാലിടത്ത് മറ്റു പാര്‍ട്ടികളാണ് ലീഡ് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നില്‍. 31 മണ്ഡലങ്ങളില്‍ ബിജെപിയും 15 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നില്‍. രണ്ടിടത്ത് മറ്റു കക്ഷികള്‍ ലീഡ് ചെയ്യുന്നു ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചന.

 

Comments are closed.