DCBOOKS
Malayalam News Literature Website

അതിജീവനത്തിന്റെ ആശാൻ

ഫാൻസ് മാഗ്നുസ് എൻസെൻസ്‌ബെർഗർ

വിവർത്തനം -മാങ്ങാട് രത്നാകരൻ

അതിജീവനത്തിൻ്റെ ആശാനായിരുന്നു നെരുദ, പക്ഷേ ഒന്നും കണക്കുകൂട്ടി ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന് അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. ചിലപ്പോൾ അദ്ദേഹം ഒരു കുട്ടിയായിരുന്നു. മറ്റു ചിലപ്പോൾ ഒരു മഹാപ്രഭുവും. പക്ഷേ എല്ലായ്‌പ്പോഴും ഒരു കവിയായിരുന്നു.

പാബ്ലോ നെരൂദ ചരിത്രത്തിൽ അത്രയേറെ മുഴുകിയും ഇടപെട്ടും പക്ഷം പിടിച്ചും ജീവിച്ചതിനാൽ, അദ്ദേഹത്തെപ്പോലെ വാഴ്ത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ‌ മറ്റൊരു ആധുനിക വിശ്വകവി ഇല്ല. ഉദാഹരണത്തിന്, ഗബ്രിയേൽ ഗാർസിയ മാർകേസിനു നെരൂദ “ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവി- ഏതു ഭാഷയിലെയും,” ആണെങ്കിൽ, വിഖ്യാത സ്‌പാനിഷ് കവിയും മറ്റൊരു നൊബേൽ ജേതാവുമായ ഹുവാൻ റാമോൺ ഹിമെനെസിനു “മഹാനായ മോശം കവിയാണ്.” നെരൂദ തന്നെയും തൻ്റെ പ്രിയരെ യും പ്രതിയോഗികളെയും ആത്മക ഥയിൽ മറയില്ലാതെ അവതരിപ്പിക്കു ന്നുണ്ട്. നെരൂദയുടെ വിയോഗത്തി ന് അമ്പതാണ്ടു പിന്നിട്ടിട്ടും അദ്ദേഹം ഇപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. കുടുംബജീവിതം, സ്ത്രീ കളോടുള്ള സമീപനം തൊട്ട് സ്റ്റാലി ൻ പ്രകീർത്തനം വരെ ഇപ്പോഴും അ ലയടിക്കുന്ന വിവാദങ്ങൾ, മരണം പോലും വിവാദമുക്തമല്ല.

ജർമ്മൻ കവിയും ചിന്തകനും വിവർത്തകനുമായ ഹാൻസ് മാഗ്നുസ് എൻസെൻസ്ബെർഗർ (1929- 2022) ചരിത്രത്തിൽ തീവ്രമായി ഇട പെട്ട എഴുത്തുകാരനാണ്. 1963 മു തൽ 1970 വരെയുള്ള കലങ്ങിമറി ഞ്ഞ ദശാബ്ദത്തിൽ ഇടതുപക്ഷ ത്തോട് Pachakuthira Digital Editionഅനുഭാവം പുലർത്തിയ എ ഴുത്തുകാരൻ്റെ റ്റിയുമൾട്ട് (വിവർ ത്തനം: മൈക്ക് മിച്ചെൽ, സീഗൾ, 2016) എന്ന സ്‌മരണകളുടെ സഞ്ചയ ത്തിൽ, പാബ്ലോ നെരൂദ കടന്നുവരു ന്ന രണ്ടു മുഹൂർത്തങ്ങളാണ് ഈ വി വർത്തനത്തിൽ. ജർമ്മൻ കവിയുടെ കാഴ്‌ചയിൽ നെരൂദ വിപ്ലവവിഗ്രഹമ ല്ല; കേശാദിപാദം കവിയാണുതാനും.

1967 ശരത്കാലത്ത് ലണ്ടനിൽ ഒരു കാവ്യോത്സവം നടന്നു, തെംസി ന് അരികിൽ, വലിയ ഒരു ബങ്കർ പോലുള്ള പുതിയ കെട്ടിടമായിരുന്നു വേദി. മാന്യതയുടെ മൂർത്തിരൂപങ്ങ ളായിരുന്ന ഡബ്ല്യു. എച്ച്. ഓഡനും വില്യം എംപ്‌സണും അണിയറയിലാ യിരുന്നു. ആ സായാഹ്നത്തിലെ താ രം പാബ്ലോ നെരൂദയായിരുന്നു. അ ദ്ദേഹം എഴുതിയത് ഏതാണ്ടു മുഴുവൻ എനിക്കറിയാമായിരുന്നു. ‘രോഷങ്ങളും സങ്കടങ്ങളും’ തുടങ്ങിയ ആദ്യകാല കവിതകളും ഭൂമിയിലെ വാസം എന്ന സമാഹാരത്തിലെ കവി തകളും എനിക്ക് ഇഷ്ടമായിരുന്നു, ഒ രു ഘട്ടത്തിൽ ചില ചിലിയൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഞാ ൻ അവ ജർമ്മനിലേക്കു വിവർത്ത നം ചെയ്യുകയുമുണ്ടായി. നെരൂദയ്ക്ക് തന്റെ കവിതകൾ ഹൃദിസ്ഥമായിരു ന്നു, അവ ചൊല്ലുന്നതിൽ ആനന്ദം കൊണ്ടിരുന്നു, ഒരു പുരോഹിതന്റേ തുപോലുള്ള അവധാനതയോടെ, ഉ ച്ചത്തിൽ, മുഴങ്ങുന്ന ശബ്ദത്തിൽ, ഏ താണ്ടു കണ്ണീരിൻ്റെ വക്കിലെന്നപോ ലെയായിരുന്നു കാവ്യാലാപനം-റഷ്യ ൻ കവികൾ പരമ്പരാഗതമായി അവരുടെ കവിതകൾ ചൊല്ലിയിരുന്നതു പോലെത്തന്നെ.

എലിസബത്ത് രാജ്ഞി ഹാളിൽ ഞങ്ങളുടെ അവതരണം കഴിഞ്ഞതി നുശേഷം തെംസിലെ ഒരു ഹൗസ് ബോട്ടിലെ ഒരു വിരുന്നിൽ പങ്കുകൊ ള്ളാൻ ക്ഷണമുണ്ടായിരുന്നു. ഫിന്നി ഷ്, സെർബോ-ക്രോയേഷ്യൻ എഴു ത്തുകാരും കൂട്ടത്തിലുണ്ടായിരുന്നു, ഐറിഷ് സ്റ്റ്യൂ വിഭവങ്ങളും മദ്യവും അവർ വെട്ടിവിഴുങ്ങി, അവരെ അതി നുമാത്രമേ കൊള്ളുമായിരുന്നുള്ളൂ.

നെരൂദ എപ്പോഴാണു ജനിച്ചതെ ന്ന് എനിക്കറിഞ്ഞുകൂടാ. അന്നു ത ന്റെ ജന്മദിനമാണെന്ന് അദ്ദേഹം അ വകാശപ്പെട്ടിരുന്നു, പക്ഷേ ഇടയ്ക്കിടെ ആ പതിവുണ്ടായിരുന്നു; ശ്രദ്ധാകേ ന്ദ്രമാവുന്നതിൽ യാതൊരു വിരോധ വും ഉണ്ടായിരുന്നില്ല.

കുറച്ചുനേരത്തിനുശേഷം നമ്മു ടെ മുഖ്യാതിഥി എവിടെ എന്ന് ആരോ ചോദിച്ചു. വളരെ പണിപ്പെട്ടു തെര ഞ്ഞപ്പോഴാണ്, ഒരു റേഡിയോ ചെ വിയോടടുപ്പിച്ചുപിടിച്ച് ബോട്ടിന്റെ അമരത്തിലെ ഇരുട്ടുനിറഞ്ഞ ഒരു മൂലയിൽ അദ്ദേഹത്തെ കണ്ടെത്തി യത്. സ്റ്റോക്ഹോമിൽ നിന്നുള്ള പ്ര ഖ്യാപനത്തിനു കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

 

Comments are closed.