DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-31 വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 2.31-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 31. വിക്ഷേപണം നടത്തി 42 മിനുട്ട് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

2535 കിലോയാണ് ജിസാറ്റ് 31 ഉപഗ്രഹത്തിന്റെ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്‌വര്‍ക്ക്, ഡി.ടി.എച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്നുമുള്ള വാര്‍ത്താവിനിമയം വേഗത്തിലാക്കാന്‍ ഇതുപകരിക്കും.15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

Comments are closed.