DCBOOKS
Malayalam News Literature Website

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പുതിയ സാമ്പത്തിക ഉപദേഷ്ടാവ്

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്നു വര്‍ഷത്തേയ്ക്കാണു നിയമനം. മുന്‍ ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ജൂലൈയില്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേയ്ക്കാണ് പുതിയ നിയമനം.

ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കിങ് വിദഗ്ദ്ധരില്‍ പ്രമുഖനാണ്. നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി. ബന്ദന്‍ ബാങ്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, ആര്‍.ബി.ഐ അക്കാദമി എന്നിവയുടെ ബോര്‍ഡ് അംഗവുമാണ് അദ്ദേഹം.

Comments are closed.