കോട്ടയം, ആലപ്പുഴ ജില്ലകള്‍ പ്രളയബാധിതമായി പ്രഖ്യാപിക്കും
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. ആലപ്പുഴയിലെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക ദുരിതത്തിലാണ്. മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഈ ജില്ലകള്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
Comments are closed.