DCBOOKS
Malayalam News Literature Website

പെന്‍ഷന്‍പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെഎസ്ആര്‍ടിസി ജിവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശം മറയാക്കി മറ്റ് വകുപ്പുകളിലേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാണ് സര്‍ക്കാര്‍നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്ന് ബി.ടി ബല്‍റാ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്നത് നിര്‍ദേശം മാത്രമാണെന്നും മറ്റ് കക്ഷികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും രണ്ടു നിലപാടാണ് എല്‍ഡിഎഫിനുള്ളത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ വന്‍ പ്രക്ഷോഭവുമായി യുഡിഎഫ് എത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടരര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Comments are closed.