ഭരണകൂടങ്ങളും നമ്മള്‍ ഒരോരുത്തരും
ഇതുവരെ നിങ്ങളുടെ വിരല്‍ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍ സ്പര്‍ശിച്ച് ഏതെങ്കിലു
മൊരു ലിങ്ക് തുറക്കുമ്പോള്‍ നിങ്ങള്‍ വിരല്‍കൊണ്ടു തുറക്കുന്നത് എന്താണെന്നാണ് ഗവണ്മെന്റുകള്‍ക്കു കൃത്യമായി അറിയേണ്ടിയിരുന്നത്. എന്നാല്‍ കൊറോണാ വൈ
റസ് വന്നതോടെ ശ്രദ്ധാകേന്ദ്രം മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് ഗവണ്‍മെന്റിന് അറി
യേണ്ടത് നിങ്ങളുടെ വിരലിന്റെ ഊഷ്മാവും അതിന്റെ തൊലിക്കകമേ ഒഴുകുന്ന രക്ത
ത്തിന്റെ സമ്മര്‍ദ്ദവുമാണ്.
മനുഷ്യരാശി ഒരു ആഗോളപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുപക്ഷേ, നമ്മുടെ തലമുറ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. ഇനിവരുന്ന ഏതാനും ആഴ്ചകളില്‍ വ്യക്തികളും ഗവണ്‍മെന്റുകളും എടുക്കുന്ന തീരുമാനങ്ങളാണ് വരുംകൊല്ലങ്ങളിലെ ലോകത്തിന്റെ രൂപംതന്നെ തീരുമാനിക്കുന്നത്. നമ്മുടെ ആരോഗ്യസംരക്ഷണസംവിധാനങ്ങളെ മാത്രമല്ല, നമ്മുടെ സാമ്പത്തികവ്യവസ്ഥയെയും രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും അത് മാറ്റിയെഴുതും. താമസം കൂടാതെയും ഉറപ്പോടെയും നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികളുടെ ദൂരവ്യാപകമായ അനന്തരഫലങ്ങളെ മുന്‍കൂട്ടിക്കാണുകയുംവേണം. ഏതു തെരഞ്ഞെടുപ്പു നടത്തുമ്പോഴും തൊട്ടരികിലുള്ള ഭീഷണിയെ എങ്ങനെ തരണംചെയ്യാം എന്നതില്‍ക്കവിഞ്ഞ്, കൊടുങ്കാറ്റിനപ്പുറത്ത് ഏതുവിധത്തിലുള്ള ലോകത്താവും നാം ജീവി
ക്കേണ്ടിവരിക എന്നുകൂടി നാം സ്വയം ചോദിക്കണം. അതെ, കൊടുങ്കാറ്റു കടന്നുപോകും, മനുഷ്യരാശി അതിജീവിക്കും, നമ്മളില്‍ ഒട്ടുമിക്കവരും ജീവനോടെതന്നെ ബാക്കിയു
ണ്ടാവും പക്ഷേ, നാം ജീവിക്കുക വ്യത്യസ്തമായ ഒരു ലോകത്തായിരിക്കും.
അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ടിവന്ന പല സംവിധാനങ്ങളും ജീവിതംമുഴുവന്‍ തുടരേണ്ടിവരും. അടിയന്തരഘട്ടങ്ങളുടെ സ്വഭാവം അങ്ങനെയാണ്. ചരിത്രത്തിന്റെ പ്രക്രിയകളെ അവ അതിവേഗം മുന്നോട്ടോടിക്കും. സാധാരണ സമയങ്ങളില്‍ വര്‍ഷങ്ങളുടെ ആലോചനകള്‍ വേണ്ടിവന്നേക്കാവുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍കൊണ്ട് നടപ്പില്‍വരും. പാകമാവാത്തതും പലപ്പോഴും അപകടകാരികള്‍ പോലുമായ സാങ്കേതികവിദ്യകള്‍ നിര്‍
ബന്ധപൂര്‍വം ഉപയോഗിക്കേണ്ടിവരും, കാരണം നിഷ്‌ക്രിയത അതിനേക്കാള്‍ അപകടംപിടിച്ചതാവും. വന്‍തോതിലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ക്കു മുഴുവന്‍ രാജ്യങ്ങളും ഗിനിപ്പന്നികളാകേണ്ടിവരും. എല്ലാവരും വീട്ടിലിരുന്നു ജോലിചെയ്യുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടുമാത്രം ആശയവിനിമയം നടത്തുകയും ചെയ്യുമ്പോള്‍ എന്തുണ്ടാകും? എല്ലാ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ ആയാല്‍ എന്തുണ്ടാകും? സാധാരണസമയങ്ങളില്‍ ഗവണ്‍മെന്റുകളോ വ്യവസായങ്ങളോ വിദ്യാഭ്യാസ ബോര്‍ഡുകളോ അത്തരം പരീക്ഷണങ്ങള്‍ക്ക് ഒരിക്കലും മുതിരുകയില്ല. പക്ഷേ, ഇത് സാധാരണസമയമല്ലല്ലോ.ഈ ആപത്ഘട്ടത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളാണ് നമുക്കുമുന്നിലുള്ളത്. ആദ്യത്തേത് സമഗ്രാധിപത്യത്തിന്റെ നിരീക്ഷണമാണോ വേണ്ടത് പൗരശാക്തീകരണമാണോ എന്നതാണ്.
രണ്ടാമത്തേത് ദേശീയവാദപരമായ ഒറ്റപ്പെടല്‍ വേണോ ആഗോള ഐകദാര്‍ഢ്യം വേണോ എന്നതാണ്. തൊലിക്കകമേയുള്ള നിരീക്ഷണം പകര്‍ച്ചവ്യാധിയെ തടയുവാന്‍ മുഴുവന്‍ ജനതയും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രധാനമായും രണ്ടുവിധത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാം. ഗവണ്‍മെന്റ് ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും നിയമം തെറ്റിക്കുന്നവരെ ശിക്ഷിക്കുകയുമാണ് ഒരു മാര്‍ഗ്ഗം. മനുഷ്യചരിത്രത്തില്‍ ആദ്യമായി ഇന്ന് എല്ലാവരെയും എല്ലാ സമയത്തും നിരീക്ഷണത്തിന്‍കീഴില്‍ കൊണ്ടുവരിക എന്നത് സാങ്കേതികവിദ്യകൊണ്ട് സാധിക്കും. അന്‍പതുകൊല്ലം മുന്‍പ് ഗഏആ വിചാരിച്ചാല്‍ 240 ദശലക്ഷം സോവിയറ്റ് പൗരന്മാരെ ഇരുപത്തിനാലുമണിക്കൂറും നിരീക്ഷിക്കുവാന്‍ കഴിയില്ലായിരുന്നു; കിട്ടുന്ന വിവരങ്ങളെല്ലാം ഫലപ്രദമായി പ്രോസസ് ചെയ്യുവാനും ഗഏആ
അശക്തമായിരുന്നു. ഗഏആ മനുഷ്യരെയാണ് ഇടനിലക്കാരായും വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്നത്. ഓരോ പൗരന്റെയും പുറകേ നടക്കുവാന്‍ ഒരു ഏജന്റ് എന്നത് ചിന്തിക്കുവാന്‍പോലും കഴിയില്ല. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റുകള്‍ സര്‍വവ്യാപികളാ
യ സെന്‍സറുകളും അതിശക്തമായ അല്‍ഗോരിതങ്ങളും ആണ് ഉപയോഗിക്കുന്നത്, മജ്ജയും മാംസവുമുള്ള രഹസ്യ ഏജന്റുമാരെയല്ല. കൊറോണാ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ചില ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ത്തന്നെ പുത്തന്‍ നിരീക്ഷണസംവിധാനങ്ങള്‍ ഉപയോ
ഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ചൈനയുടെ രീതിയാണ്. ജനങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക എന്ന മാര്‍ഗ്ഗത്തിലൂടെ, കോടിക്കണക്കിന് മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിച്ചും സ്വന്തം ശരീരോഷ്മാവും ആരോഗ്യ വിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയും ചൈനയിലെ ഗവണ്‍മെന്റിന് കൊറോണവൈറസ് ബാധിച്ചവരെന്നു സംശയിക്കുന്നവരെ ഉടനടി തിരിച്ചറിയുവാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല അവരുടെ സഞ്ചാരപാതകള്‍ പിന്‍തുടരുവാനും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുവാനുംകൂടി സാ
ധിക്കുന്നുണ്ട്. ഒരുകൂട്ടം മൊബൈല്‍ ആപ്പുകള്‍ ചുറ്റുമുള്ള രോഗബാ
ധിതരെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു കൊടുക്കുന്നുണ്ട്.
ഇത്തരം സാങ്കേതികവിദ്യകള്‍ പൂര്‍വേഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇസ്രായേലിന്റെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ ഭീകരവാദികളുമായി നേരിടേണ്ടിവരുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള നിരീക്ഷണ സാങ്കേതികവിദ്യകള്‍ കൊറോണാവൈറസ് രോഗികളെ കണ്ടെത്തുവാനായി ഉപയോഗിക്കുവാന്‍ ഇസ്രായേല്‍ സെക്യൂരിറ്റി ഏജന്‍സിക്ക് അധികാരം നല്‍കുകയുണ്ടായി. ചുമതലയുള്ള പാര്‍ലമെന്റ് സബ്കമ്മിറ്റി ഈ നീക്കത്തിനു സാധുതനല്‍കുവാന്‍ വിസമ്മതിച്ചപ്പോള്‍ നെതന്യാഹു ‘അടിയന്തരാവസ്ഥാ ഉത്തരവ്’ ആയി അത് അടിച്ചേല്പിക്കുകയാണുണ്ടായത്. ഇതില്‍ എന്തു പുതുമയിരിക്കുന്നു എന്നു നിങ്ങള്‍ വാദിച്ചേക്കാം. ഈയടുത്ത ഏതാനും വര്‍ഷങ്ങളായി ഗവണ്മെന്റുകളും കോര്‍പ്പറേഷ നുകളുമെല്ലാം കൂടുതല്‍ കൂടുതല്‍ സാങ്കേതികമികവുള്ള വിദ്യകള്‍ ജനങ്ങളെ പിന്‍തുടരുവാനും നിരീക്ഷിക്കുവാനും വളച്ചൊടിക്കുവാനുമായി ഉപയോഗിക്കുന്നുണ്ടല്ലോ. എന്നിരുന്നാലും നാം ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിക്കാലം നിരീക്ഷണചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ സാദ്ധ്യതയുണ്ട്. ഇത്രകാലവും കൂട്ടത്തോടെ നിരീക്ഷണസാമഗ്രികള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്ന രാജ്യങ്ങളില്‍ അവ സര്‍വ്വസാധാരണമാകും എന്നതുകൊണ്ടു മാത്രമല്ല, ഇത് ‘തൊലിപ്പുറമേ’യുള്ള നിരീക്ഷണത്തില്‍നിന്ന് തൊലിക്കകമേ’യുള്ള നിരീക്ഷണത്തിലേക്കുള്ള നാടകീയമായ പരിവ
ര്‍ത്തനബിന്ദുവാകും എന്നതുകൊണ്ടുംകൂടിയാണ്. ഇതുവരെ നിങ്ങളുടെ വിരല്‍ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍ സ്പര്‍ശിച്ച് ഏതെങ്കിലുമൊരു ലിങ്ക് തുറക്കുമ്പോള്‍ നിങ്ങള്‍ വിരല്‍കൊ
ണ്ടു തുറക്കുന്നത് എന്താണെന്നാണ് ഗവണ്മെന്റുകള്‍ക്കു കൃത്യമായി അറിയേണ്ടിയിരുന്നത്. എന്നാല്‍ കൊറോണാ വൈറസ് വന്നതോടെ ശ്രദ്ധാകേന്ദ്രം മാറിയിരിക്കുന്നു. ഇനിയ
ങ്ങോട്ട് ഗവണ്‍മെന്റിന് അറിയേണ്ടത് നിങ്ങളുടെ വിരലിന്റെ ഊഷ്മാവും അതിന്റെ തൊലിക്കകമേ ഒഴുകുന്ന രക്തത്തിന്റെ സമ്മര്‍ദ്ദവുമാണ്.
യുവാല്‍ നോവാ ഹരാരിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ജൂണ്‍മാസത്തെ പച്ചക്കുതിര മാസിക ഡൗണ്‍ലോഡ് ചെയ്യൂ. ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ലക്കം ലഭ്യമാണ്
Comments are closed.