DCBOOKS
Malayalam News Literature Website

ടി പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം ഒരുക്കുന്നു

കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ ചെറുകഥാകൃത്ത് ടി പത്മനാഭന്റെ ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു നൂതനമാന്ത്രിക ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ശ്രീകാന്ത് കോട്ടയ്ക്കല്‍ രചനയും ജിത്തു കോളയാട് സംവിധാനവും നിര്‍വ്വഹിക്കും.

കോരള സാഹിത്യ അക്കാദമി, കണ്ണൂര്‍ പ്രസ്സക്ലബ്ബ്, മാജിക് അക്കാദമി എന്നിവയുടെസഹകരണത്തോടെ, മലയാളസാഹിത്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ സാങ്കേതിക വിദ്യയുടെ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച്, ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് 2018 ജനുവരി 1ന് രാവിലെ 11 ന് കണ്ണൂര്‍ ശ്രീപുരം ഇ എം എച്ച് എസ് ആഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.

സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍, സ്വാഗതം പറയും, പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷനാകും. ചടങ്ങില്‍ ടി പത്മനാഭന്‍ മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് കൃതജ്ഞത അറിയിക്കും.

കഥയില്‍ ഒളിപ്പിച്ചുവച്ച ഒരു സാഗരമാണ് ടി പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’. മനസ്സിനെ ആര്‍ദ്രമായി തൊട്ടുതലോടുന്ന, പറയാതെ പറയുന്ന, ഏകാന്തതയുടെയും അവഗണനയുടെയുമൊക്കെ നിമിഷങ്ങള്‍ സന്നിവേശിപ്പിച്ച് ഏവര്‍ക്കും ഒരു വായനാനുഭവമാക്കിമാറ്റിയ ഒരു ചെറുകഥ.

Comments are closed.