കെ. അരവിന്ദാക്ഷന്റെ ‘ഗോപ’; ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥയോട് ചേര്‍ന്നു നില്‍ക്കുന്ന കൃതി, വീഡിയോ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ അരവിന്ദാക്ഷന്റെ ‘ഗോപ’ എന്ന പുസ്തകത്തെക്കുറിച്ച് മനോഹമായ വിവരണവുമായി എ. വി. ശശി. നാഗരിപ്പുറം. ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥയോട് ചേര്‍ന്നു നില്‍ക്കുന്ന കൃതിയാണ് ‘ഗോപ’ യെന്നും ഒരേ സമയം മഹാത്മാവും ബുദ്ധയും കുടിയേറിയ ഒരാള്‍ക്ക് മാത്രമേ ഇത്തരമൊരു സൃഷ്ടി നടത്താനാകൂ എന്നും അദ്ദേഹം പറയുന്നു.
വീഡിയോ കാണാം
ഗൗതമസിദ്ധാർത്ഥന്റെ പത്നിയായ യശോധരയെന്ന ഗോപ ബുദ്ധനെന്ന സിദ്ധാർത്ഥനെ ചോദ്യം ചെയ്യുന്നതാണ് ഗോപ. എന്റെ ആത്മാംശമായ നിങ്ങൾ എന്തുകൊണ്ട് അർധരാത്രിയിൽ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ എന്നോട് പറഞ്ഞില്ല? ഈ ചോദ്യമാണ് നോവൽ അന്വേഷിക്കുന്നത്. ചോദ്യത്തിന്റെ ഉൾപ്പിരിവുകൾ കാമത്തിലേയ്ക്കും മാതൃത്വത്തിലേയ്ക്കും പ്രണയത്തിലേയ്ക്കും പ്രകൃതിയിലേയ്ക്കും പരിണാമത്തിലേയ്ക്കും ബുദ്ധപാതയിൽ നിന്ന് വ്യത്യസ്തമായ വഴികളിലേയ്ക്കും സഞ്ചരിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.