DCBOOKS
Malayalam News Literature Website

ഇരുചക്രവാഹനയാത്രക്കാര്‍ക്കായി പുതിയ ഗൂഗിള്‍ മാപ്പ്

ഇരുചക്രവാഹനയാത്രക്കാര്‍ കൂടുതലുള്ള ഇന്ത്യയ്ക്കായി പുതിയ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ബൈക്ക് യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആപ്ലിക്കേഷനാണ് പുതിയ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്പ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം, ബൈക്കില്‍ യാത്രചെയ്താല്‍ എടുക്കുന്ന സമയം. ട്രാഫിക്ക് ഒഴിവാക്കാന്‍ ബൈക്ക് യാത്രികര്‍ക്കായി സമാന്തരപാതകളുടെ വോയിസ് മെസേജുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മാപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ മാപ്പില്‍ ഇതുവരെ കാര്‍, ബസ്/ ട്രെയിന്‍, നടന്നുപോകുന്ന റൂട്ടുകള്‍ എന്നിവമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റ് മുതല്‍ ബൈക്ക് റൂട്ട് കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ടുവീലര്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയില്‍മാത്രമാണ് നിലവില്‍ ലഭ്യമാകുക

Comments are closed.