DCBOOKS
Malayalam News Literature Website

ശിശുദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിലും

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് രാജ്യം ശിശുദിനം ആഘോഷിക്കുമ്പോള്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിലും. ദിവ്യാന്‍ഷി സിംഗാള്‍ എന്ന വിദ്യാര്‍ത്ഥിനി ഡിസൈന്‍ ചെയ്ത തീമാണ് ഈ വര്‍ഷം ഗൂഗിള്‍ ഡൂഡിലായി തെരഞ്ഞെടുത്തിരിക്കുന്നത്.

ശിശുദിനത്തിന്റെ ഭാഗമായി 2009 മുതല്‍ ‘ഡൂഡില്‍ 4 ഗൂഗിള്‍’ എന്ന പേരില്‍ ഗൂഗിള്‍ തീം മത്സരം സംഘടിപ്പിക്കാറുണ്ട്. ‘ഞാന്‍ വളര്‍ന്നുവലുതാകുമ്പോള്‍, എന്റെ പ്രതീക്ഷ..’ എന്നതായിരുന്നു ഇത്തവണ വിഷയമായി നല്‍കിയത്. വരും തലമുറയെ വനനശീകരണത്തില്‍നിന്നും സംരക്ഷിക്കണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇത്തരമൊരു തീമില്‍ ഡിസൈന്‍ ചെയ്തതെന്ന് ദിവ്യാന്‍ഷി പറഞ്ഞു.

1964-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണാനന്തരമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍, പരിരക്ഷ, വിദ്യാഭ്യാസം, എന്നിവയെക്കുറിച്ച് കൂടുതല്‍ അവബോധം ആളുകളില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരവസരം കൂടിയാണ് ശിശുദിനം.

Comments are closed.