ഗ്ലാസില്‍ പ്രാണന്‍ ഊതി നിറയ്ക്കുമ്പോള്‍
ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച, ബര്‍ട്ട് ഹാന്‍സ്ട്രയുടെ 'ഗ്ലാസ് 'എന്ന സിനിമയുടെ കഥാവായന
പി.കെ. സുരേന്ദ്രന്‍
പരസ്യസിനിമയ്ക്കായി ഫാക്ടറി സന്ദര്‍ശിച്ച ഹാന്‍സ്ട്രയില്‍ ഒരു പുതിയ ആശയം ഉദിച്ചു. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ അന്തിമ ഉത്പന്നം വരെയുള്ള വ്യാവസായിക
പ്രക്രിയ കാണിക്കുന്ന വെറും ഒരു പ്രോമോഷണല്‍ ഫിലിം എന്നതിനുപരി, കാണുന്നതിന് അപ്പുറം ചെന്ന് ഇതേ കുറിച്ച് എന്തുകൊണ്ട് ഒരു കലാപരമായ സിനിമ ഉണ്ടാക്കിക്കൂടാ?: ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച, ബര്‍ട്ട് ഹാന്‍സ്ട്രയുടെ ‘ഗ്ലാസ് ‘എന്ന സിനിമയുടെ കഥാവായന
ഫര്‍ണസില്‍നിന്ന് നീണ്ട പൈപ്പിന്റെ ഒരറ്റത്ത് തൊഴിലാളികള്‍ ലായനി ശേഖരിക്കുന്നു. പിന്നെ
പൈപ്പിന്റെ മറ്റേ അറ്റത്ത് ഊതുന്നതിലൂടെ ലായനിയില്‍നിന്ന് ഗ്ലാസിന്റെ പല വസ്തുകള്‍ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ അവരുടെ കവിളുകള്‍ ബലൂണ്‍ പോലെ വികസിക്കുന്നു, കൈകള്‍ കൊണ്ട് പൈപ്പ് തിരിക്കുന്നു. അപ്പോള്‍ വസ്തുക്കള്‍ ജന്മമെടുക്കുന്ന വിസ്മയക്കാഴ്ച. ജീവനെ/പ്രാണനെ ഊതി നിറയ്ക്കുന്നത് പോലെ. ഈ ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ വാദനത്ത കുറിച്ച് ചലച്ചിത്ര സംവിധായകന്‍ അരവിന്ദന്‍ പറഞ്ഞത് ഇപ്രകാരം: ”അദ്ദേഹം പുല്ലാങ്കുഴലിലേക്ക് ജീവന്‍ നിറയ്ക്കുകയാണ്’. (പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴലും രാജിവ് താരാനാഥിന്റെ സരോദും ചേര്‍ന്നുള്ള ഓഡിയോ കോമ്പോസിഷന്‍ അരവിന്ദന്‍ മുന്‍കൂട്ടി റെക്കോര്‍വഡ് ചെയ്തു. ഈ സംഗീതത്തിന്റെ നോട്ടേഷന്‍ അനുസരിച്ച് ദൃശ്യങ്ങള്‍ രചിക്കുകയായിരുന്നു).
പ്രശസ്ത ഡച്ച് ചലച്ചിത്ര സംവിധായകന്‍ ബര്‍ട്ട് ഹാന്‍സ്ട്രയുടെ ‘ഗ്ലാസ്’ എന്ന സിനിമയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. 1959-ല്‍ ഈ സിനിമയ്ക്ക് ഓസ്‌ക്കാര്‍ ലഭിക്കുകയുണ്ടായി. ചെറുസിനിമകള്‍ സംവിധാനം ചെയ്തായിരുന്നു ഹാന്‍സ്ട്രയുടെ തുടക്കം. ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം പ്രശസ്തമായ Oeuvre Award Bert, Haanstra Oeuvre Award എന്നാക്കി പുനര്‍ നാമകരണം ചെയ്തു. (ഹാന്‍സ്ട്രക്കും ഈ പുരസ്‌കാരം ലഭിക്കുകയുണ്ടായി).
ഹാന്‍സ്ട്ര ചെറുപ്പത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. വരകളിലൂടെ അദ്ദേഹം കഥകള്‍ പറഞ്ഞു. (അദ്ദേഹത്തിന്റെ പിതാവ് ഒരു ചിത്രകാരനായിരുന്നു). ഒപ്പം ഫോട്ടോ
ഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ചലന ചിത്രങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം, വര്‍ദ്ധിച്ച രീതിയില്‍ ജനപ്രീതി നേടിക്കൊണ്ടിരുന്ന സിനിമ എന്ന മാധ്യമത്തില്‍ ആകൃഷ്ടനായി. ഹാന്‍സ്ട്രയുടെ ഉത്സാഹത്തില്‍ ആകൃഷ്ടനായ ഒരു പ്രാദേശിക സിനിമാതിയറ്റര്‍ ഉടമ അദ്ദേഹത്തെ പ്രൊജക്ഷന്‍ റൂമില്‍ നിന്ന് സൗജന്യമായി സിനിമകള്‍ കാണാന്‍ അനുവദിച്ചു. ഇതിലൂടെ സിനിമയില്‍ ആമഗ്‌നനാവാനുള്ള ഹാന്‍സ്ട്രയുടെ ആഗ്രഹം വര്‍ദ്ധിച്ചു. വലിച്ചെറിയപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച് ഒരു അധ്യാപകന്റെ സഹായത്തോടെ അദ്ദേഹം ഒരു പ്രൊജക്റ്റര്‍ ഉണ്ടാക്കി. തന്റെ ഗ്രാമത്തില്‍ പല ജോലികളും ചെയ്ത് സ്വരൂപിച്ച പണംകൊണ്ട് സിനിമകള്‍ വാങ്ങി അദ്ദേഹം തന്റെ പ്രോജക്ടറിലൂടെ പ്രദര്‍ശിപ്പിച്ചു.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.