‘ഞങ്ങള്‍ക്ക് വേണ്ടത് ശാസ്‌ത്രീയബോധത്തിന്റെ കേരള മോഡൽ, വർഗീയതയുടെ ഗുജറാത്ത് മോഡലല്ല’ ; കേന്ദ്രത്തോട് രാമചന്ദ്ര ഗുഹ
ശാസ്‌ത്രീയബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നും വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. എൻഡി ടിവി യിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കോവിഡ് പ്രതിരോധത്തിൽ കേരളം കാഴ്ചവെക്കുന്ന മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ലേഖനം. ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നും ഗുഹ തുറന്നടിച്ചു.
കഴിഞ്ഞ ദശാബ്ദത്തിന്റെ ഒടുവില്‍ നരേന്ദ്ര മോദിയാണ് ഗുജറാത്ത് മോഡലിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ അതെന്താണെന്ന് സംബന്ധിച്ച കൃത്യമായ നിര്‍വചനം അദ്ദേഹത്തിന് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്.
വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും അദ്ദേഹം ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനില്‍ക്കുന്നതെന്നും കേരള മാതൃകയാവട്ടെ ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രം, സുതാര്യത, വികേന്ദ്രീകരണം, സാമൂഹിക സമത്വം എന്നിവയില്‍ അധിഷ്ഠിതമാണ് കേരള മോഡല്‍. എന്നാല്‍ ഗുജറാത്ത് മാതൃകയാവട്ടെ, അന്ധവിശ്വാസത്തിലും രഹസ്യാത്മതകയിലും കേന്ദ്രീകരണത്തിലും വര്‍ഗീയതയിലും അധിഷ്ഠിതമാണ്. ‘ഞങ്ങള്‍ക്ക് ഗുജറാത്ത് മോഡല്‍ വേണ്ട, കേരള മോഡല്‍ മതി..’ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
Comments are closed.