വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീകൊളുത്തി; സംഭവം തിരുവല്ലയില്‍
പത്തനംതിട്ട: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവല്ല ചിലങ്ക ജംഗ്ഷനില്‍വെച്ചായിരുന്നു സംഭവം. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. തീപ്പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 85 ശതമാനം പൊള്ളലേറ്റുവെന്നാണ് സൂചന.
രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.
Comments are closed.