‘ഗിഫ്റ്റ് എ ബുക്ക്’ കാമ്പയിനുമായി വയനാട്; ഇനി വായിച്ചുകൊണ്ടാവാം വിശ്രമം
കല്‍പ്പറ്റ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താനും അവര്‍ക്ക് ആശ്വാസമേകാനും വയനാട്ടില്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങുന്നു. ‘ഗിഫ്റ്റ് എ ബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന കാമ്പെയിന്‍ വഴി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ച് മാനസികോല്ലാസം പകരുന്നതിനായി പുസ്തകങ്ങള്‍, മാസികകള്‍, ആഴ്ചപതിപ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്യും.
ജില്ലാഭരണകൂടമാണ് പുസ്തകശേഖരണത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936204151
Comments are closed.