ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
വിഖ്യാത സംഗീതജ്ഞന്‍ ഉസ്താഗ് മുരീദ് ബക്ഷിന്റെ മകന്‍ ഉസ്താദ് വാരിസ് ഹുസൈന്‍ ഖാന്റെയും ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാന്റെ പുത്രി സാബ്രി ബീഗത്തിന്റയും മകനായി 1931 മാര്‍ച്ച് മൂന്നിനാണ് ഗുലാം മുസ്തഫ ഖാന്‍ ജനിച്ചത്. ഉത്തര്‍പ്രദേശിലെ ബഡായൂണ്‍ ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകള്‍ക്കു വേണ്ടിയും പാടി.
ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്ത്രീയ സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുണ്ട്. സംഗീത ജീവിതത്തിന് സമാന്തരമായിത്തന്നെ ഉസ്താദ് ഗുലാം മുസ്തഫഖാന്‍ സിനിമാസംഗീതമേഖലയിലും പ്രശസ്തനായി.
1991ല്‍ പത്മശ്രീ, 2003ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006ല്‍ പദ്മഭൂഷണ്‍, 2018ല്‍ പദ്ഭവിഭൂഷണ്‍ എന്നിവ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Comments are closed.