സ്ത്രീയുടെ അവകാശങ്ങളെ അംഗീകരിക്കാത്ത ഒരു സമൂഹത്തിനും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാനുള്ള അംഗീകാരമില്ല :കെ ആർ മീര
സ്ത്രീയുടെ അവകാശങ്ങളെ അംഗീകരിക്കാത്ത ഒരു സമൂഹത്തിനും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാനുള്ള അംഗീകാരമില്ല എന്ന് കെ. ആർ. മീര. സ്ത്രീ ചരിത്രത്തെയാണോ ചരിത്രം സ്ത്രീയെയാണോ ഭയക്കുന്നത് എന്ന അന്വേഷണമാണ് തന്നെ എഴുത്തിലേക്ക് എത്തിച്ചതെന്നും അവർ പറഞ്ഞു. മീരയുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് സംവദിച്ച വേദിയിൽ, മീര നോവലുകളിലെ പ്രതീകാത്മക പ്രയോഗങ്ങളും ചർച്ചയായി. മീരയുടെ കൃതികൾ കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം നിലനിർത്തുന്നുണ്ട് എന്ന് മോഡറേറ്റർ പി. രാജീവ് അഭിപ്രായപ്പെട്ടു.
Comments are closed.