DCBOOKS
Malayalam News Literature Website

കോവിഡ്കാല വായന; പ്രിയ പുസ്തകങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കായി ഇതാ എല്ലാ ടൈറ്റിലുകളും ഒന്നിച്ച്!

പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ‘കോവിഡ്കാല വായന’- യിൽ ഇതുവരെ നൽകിയ എല്ലാ ടൈറ്റിലുകളും ഓഫറോട് കൂടി സ്വന്തമാക്കാൻ ഒരവസരം കൂടി. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയത് .

ഇപ്പോൾ ഇതാ പോയവാരം ‘കോവിഡ്കാല വായന’- യിൽ ലഭ്യമാക്കിയ പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍), ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍)‘, എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ (രണ്ട് വാല്യങ്ങള്‍) , ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം, ആയിരത്തൊന്ന് രാത്രികള്‍ , തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ‘കയര്‍‘,  പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രസംബന്ധമായ വിഖ്യാതരചന ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍എന്നീ പുസ്തകങ്ങളാണ് ഓഫറിൽ ലഭ്യമാക്കിയിരിക്കുന്നത്.

നിങ്ങളുടെ കോപ്പി ഇപ്പോൾ തന്നെ ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.