DCBOOKS
Malayalam News Literature Website

ജനിതകവും വംശവാദവും ചര്‍ച്ചയാകുമ്പോള്‍

പൗരാവകാശം ഏറെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി മാറുന്ന കാലത്താണ് ജനിതകവും വംശവാദവും എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംവാദം നടന്നത്. കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പിലെ രണ്ടാം ദിവസം കഥ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശസ്ത എഴുത്തുകാരനായ എതിരന്‍ കതിരവന്‍, ഈ വിഷയത്തില്‍ പുസ്തകം രചിച്ച സേതുരാമന്‍ ഐ.പി.എസ്, സാം സന്തോഷ് എന്നിവര്‍ പങ്കെടുത്തു.ഡോ.ബാലരാമകൈമള്‍ മോഡറേറ്ററായിരുന്നു.

വലിയ കുടിയേറ്റങ്ങളിലൂടെ വലിയ കലര്‍പ്പിലൂടെയാണ് ഇന്ത്യന്‍ സമൂഹം ഉരുത്തിരിഞ്ഞു വന്നത് .കൂടാതെ ചാതുര്‍ വര്‍ണ്യം എന്നത് മനുഷ്യ സൃഷ്ടി ആയതിനാല്‍ ദേശങ്ങള്‍ മാറുമ്പോള്‍ വര്‍ണ്യങ്ങളുടെ നിയമങ്ങളും വ്യാഖ്യാനങ്ങളും മാറും. അതിനാല്‍ തന്നെ വ്യത്യസ്ത ദേശങ്ങളില്‍ ചാതുര്‍വര്‍ണ്യം വ്യത്യസ്തമാണ്- എതിരന്‍ കതിരവന്‍ പറഞ്ഞു. എന്നാല്‍ ഇടകലര്‍പ്പില്ലാതെ ജീവിക്കുന്നതിനാല്‍, ജൂതര്‍ അടക്കമുള്ള മത-ജാതി വിഭാഗങ്ങില്‍ ജനിതക രോഗം സാധാരണമാണ്.ഇതുമാറ്റാന്‍ വംശം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ജാതികളുടേയും പൂര്‍വികര്‍ ഒന്നായിരുന്നുവെന്ന് സേതുരാമന്‍ ഐ.പി.എസ് നിരീക്ഷിച്ചു. ജൂതര്‍ ബുദ്ധി കൂടിയവര്‍ ആണ് എന്ന വാദം ശരിയല്ല. ഭാഷാ, അക്കങ്ങള്‍ എന്നിവയില്‍ വലിയ സംഭാവന നല്‍കിയ സിറിയര്‍ ആയിരുന്നു ഒരു കാലത്ത് മികച്ചവര്‍. മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുന്ന സമയത്ത് പ്രധാന പദവികളില്‍ എല്ലാം തമിഴ് ബ്രാഹ്മണര്‍ ആയിരുന്നു. കാലം മാറുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണമാണെന്നും സേതുരാമന്‍ ഐ.പി.എസ് കൂട്ടിച്ചേര്‍ത്തു.

ജാതി എന്ന അടയാളപെടുത്തല്‍ അടുത്തകാലത്ത് ഉണ്ടായിരുന്ന ഒന്നാണ്. പുലയനും ബ്രാഹ്മണനും ഒരേപോലെ ചെരുപ്പ് ഇടാത്തവരും മേല്‍വസ്ത്രം ധരിക്കാത്തവരും ആയിരുന്നു. എന്നാല്‍ ഇത് ജാതീയമായ വിവേചനം എന്ന തലക്കെട്ടില്‍ വന്നത് അടുത്ത കാലത്ത് മാത്രമാണെന്നും സേതുരാമന്‍ പറഞ്ഞു.

കഥകളിയില്‍ ഹനുമാന് പഴയ പോര്‍ച്ചുഗീസ് ജനതയുടെ വസ്ത്രരീതിക്ക് സമാനമായ വേഷം ആണ് ഉള്ളത്. കാരണം അന്ന് ഇവിടെ ഉണ്ടായിരുന്ന ജനത അവരെ മനുഷ്യര്‍ ആയി പരിഗണിച്ചിട്ടില്ല എന്നതായിരുന്നു എന്ന് ഡോ. ബാലരാമ കൈമള്‍ പറഞ്ഞു.

Comments are closed.