DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് 99 രൂപാ ബുക്ക് ഷെൽഫിലേക്ക് ഇതാ മലയാളിയുടെ പ്രിയഎഴുത്തുകാരൻ വി കെ എന്നിന്റെ തൂലികയിൽ പിറന്ന വേറിട്ട ഒരു രചന കൂടി !

സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

V K N-General Chathansum Mattu Novellakalumരാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളെയും കാപട്യങ്ങളെയും നിശിതമായ വിമർശിക്കുന്ന വി കെ എന്നിന്റെ ‘ജനറൽ ചാത്തൻസും മറ്റ് നോവെല്ലകളും’ ഇപ്പോൾ പ്രിയവായനക്കർക്ക് ഡിസി ബുക്‌സ് ഇ-ബുക്ക് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാം. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ ‘പാഠശാല’ പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.