ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് വിടവാങ്ങി
പ്രശസ്ത കാർട്ടൂൺ പരമ്പരകളായ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ പ്രാഗിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മരണമടഞ്ഞത്. ഓസ്കർ ജേതാവ് കൂടിയാണ് ഇദ്ദേഹം.
1924-ൽ ഷിക്കാഗോയിലായിരുന്നു യൂജീൻ മെറില്‍ ജനിച്ചത്. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്. ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറി. അദ്ദേഹം ആവിഷ്കരിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘മൻറോ” ലോക പ്രശസ്തി നേടി. അമേരിക്കയിൽ പണ്ട് ഏറെ പ്രശസ്തമായിരുന്ന ടോം ടെറിഫിക് എന്ന കാർട്ടൂൺ കഥാപാത്രത്ത സൃഷ്ടിച്ചതും ജീനാണ്.
58ലായിരുന്നു ആദ്യ ഓസ്കർ നോമിനേഷൻ. സിഡ്നിസ് ഫാമിലി ട്രീ എന്ന ചിത്രത്തിന് നാമനിർദ്ദേശം ലഭിച്ചെങ്കിലും അവാർഡ് ലഭിച്ചില്ല. പക്ഷേ, രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ആ അവാർഡ് കരസ്ഥമാക്കി. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്. 1964ൽ ‘നഡ്നിക്ക്’, ‘ഹൗ ടു അവോയ്ഡ് ഫ്രണ്ട്ഷിപ്പ്’ എന്നീ രണ്ട് അനിമേറ്റഡ് ഹ്രസ്വചിത്രങ്ങൾക്ക് ഓസ്കർ നാമനിർദ്ദേശവും ലഭിച്ചു.
Comments are closed.