DCBOOKS
Malayalam News Literature Website

എല്‍പിജി സിലണ്ടറിനു മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍; പാചകവാതക സിലിണ്ടറിനു (എല്‍പിജി) മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രം പിന്‍മാറി. ഒക്ടോബര്‍ മുതല്‍ വില കൂട്ടുന്നതു നിര്‍ത്തിവച്ചിരുന്നു. ഒരു വശത്ത്, പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയും മറുഭാഗത്തു മാസാമാസം വിലവര്‍ധനയും എന്ന വൈരുധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു നടപടി.

2016 ജൂലൈ ഒന്നുമുതല്‍ സിലിണ്ടറിനു (14.2 കിലോഗ്രാം) മാസംതോറും രണ്ടുരൂപ വീതം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇങ്ങനെ പത്തുതവണയാണ് വില കൂട്ടിയത്. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ രണ്ടില്‍നിന്ന്, പ്രതിമാസം നാലുരൂപ വീതം കൂട്ടാന്‍ അനുമതി നല്‍കുകയായിരുന്നു.

2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണു റദ്ദാക്കിയത്.

Comments are closed.