DCBOOKS
Malayalam News Literature Website

മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’; പ്രീബുക്കിങ് ആരംഭിച്ചു

Manu S Pillai

യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ അവസരം. ‘ദ കോര്‍ട്ടെസാന്‍, ദ മഹാത്മാ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന Textഅദ്ദേഹത്തിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’.

നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ തന്റെ അനന്യസുന്തരമായ ഭാഷയിലൂടെ പുസ്തകത്തില്‍ മനു എസ് പിള്ള അവതരിപ്പിക്കുമ്പോള്‍ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തുടക്കത്തെക്കുറിച്ചും നാം അറിയുന്നു. ഇന്ത്യക്കാരെ വെറുത്തിരുന്ന മെക്കോളയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനോടൊപ്പംതന്നെ ജയ്പുരിലെ ഫോട്ടോഗ്രാഫറായിരുന്ന രാജാവിനെയും നാം പരിചയപ്പെടുന്നു.

പ്രസന്ന കെ വര്‍മ്മയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.