മനോജ്ഞവും സങ്കീര്‍ണ്ണമോഹനവുമായ ഇന്ത്യന്‍ ചരിത്രമെന്ന മഹാപ്രപഞ്ചത്തെ മനസ്സിലാക്കാന്‍ മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി !
യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ ഇന്ന് മുതല്‍ വായനക്കാര്‍ക്ക് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം. പുസ്തകം വിവിധ ഡിസി ബുക്‌സ് കറന്റ് ബുക് സ്റ്റോറുകളിലും ലഭ്യമാണ്. ‘ദ കോര്‍ട്ടെസാന്‍, ദ മഹാത്മാ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’.
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ തന്റെ അനന്യസുന്തരമായ ഭാഷയിലൂടെ പുസ്തകത്തില്‍ മനു എസ് പിള്ള അവതരിപ്പിക്കുമ്പോള്‍ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തുടക്കത്തെക്കുറിച്ചും നാം അറിയുന്നു. ഇന്ത്യക്കാരെ വെറുത്തിരുന്ന മെക്കോളയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനോടൊപ്പംതന്നെ ജയ്പുരിലെ ഫോട്ടോഗ്രാഫറായിരുന്ന രാജാവിനെയും നാം പരിചയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് മനു എസ് പിള്ള എഴുതിയത്
“ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഇത്” –മനു എസ് പിള്ള
പ്രസന്ന കെ വര്‍മ്മയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Comments are closed.