‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രഹ്മണനും’; ഇന്ത്യാ ചരിത്രത്തിന്റെ ഒരു വര്‍ണ്ണക്കൂട്ട്!
‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രഹ്മണനും’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരന്‍ മനു എസ് പിള്ളയും വിവര്‍ത്തക പ്രസന്ന കെ വര്‍മ്മയും. നാടകീയതയും, സാഹസികതയും നിറഞ്ഞ ചരിത്ര വ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുസ്തകമാണ് മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രഹ്മണനും’.
ഹിന്ദുക്ഷേത്രത്തില്‍ ഒരു മുസ്ലിം ദേവത; വീരയോദ്ധാവും രാജ്ഞിയുമായിത്തീര്‍ന്ന ഗണിക; മുലകള്‍ ഛേദിച്ച ഒരു സത്രീയും മൂന്നു മുലകളുള്ള ഒരു ദേവതയും; പ്രവചനാതീതമായ സ്വാഭാവത്തിനുടമകളായിരുന്ന രാജാക്കന്‍മാര്‍, ഇങ്ങനെ ഇന്ത്യാചരിത്രത്തില്‍നിന്നും ശേഖരിച്ച വ്യത്യസ്തചായങ്ങളുടെ ഒരു വര്‍ണ്ണക്കൂട്ടാണ് മനു എസ് പിള്ള പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് നല്‍കുന്നത്.
മനു എസ് പിള്ളയും വിവര്‍ത്തക പ്രസന്ന കെ വര്‍മ്മയും തമ്മില്‍ നടത്തിയ സംഭാഷത്തിന്റെ വീഡിയോ കാണാം
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Comments are closed.