DCBOOKS
Malayalam News Literature Website

ശക്തമായ സാന്നിദ്ധ്യമാകാന്‍ കെഎല്‍എഫ് വേദിയില്‍ ഗണേഷ് എന്‍ ദേവി എത്തുന്നു

 

പ്രശസ്ത എഴുത്തുകാരന്‍ ഗണേഷ് എന്‍ ദേവി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ സാന്നിദ്ധ്യമറിയിക്കും. കെഎല്‍എഫിന്റെ രണ്ടാം ദിനമായ 09-02-2018 ന് ‘The threat to Indian diversity’ എന്ന വിഷയത്തിലാണ് ഗണേഷ് എന്‍ ദേവി സാഹിത്യാസ്വാദകരോട് സംവദിക്കുന്നത്. 9.30 മുതല്‍ 10.45 വരെ അക്ഷരം വേദിയില്‍ നടക്കുന്ന ഈ സെഷനില്‍ എം.വി. നാരായണന്‍ ആമുഖ പ്രഭാഷണം നടത്തും. എഴുത്തുകാരുടെ അക്ഷരങ്ങള്‍ക്കുമേല്‍ ഭരണകൂടം തോക്കുചൂണ്ടുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഗണേഷ് എന്‍ ദേവിയോടൊപ്പമുള്ള ചര്‍ച്ചയും സംവാദവും ശ്രദ്ധേയമാകും. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള ഭീഷണികള്‍ ഇതില്‍ ഏറെ ചര്‍ച്ചയാകും.

പ്രസിദ്ധനായ സാഹിത്യ വിമര്‍ശകനും ആക്ടിവിസ്റ്റും ഭാഷാ റിസേര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറുമാണ് ഗണേഷ് എന്‍ ദേവി. നാടോടികളായ ഗോത്രവര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2014 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിക്കപ്പെട്ടു. ഗുജറാത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന സമുദായങ്ങളുടെ അവകാശ സംരംക്ഷണത്തിനായുള്ള പ്രവര്‍ത്തലങ്ങള്‍ക്ക് പ്രിന്‍സ് ക്ലോസ്സ് അവാര്‍ഡ് ലഭിച്ചു. ‘ആഫ്റ്റര്‍ അംനേഷ്യ’ എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് നേടി, എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത വളര്‍ത്തുന്ന ഗവണ്‍മെന്റിനോട് പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡ് തിരികെ നല്‍കി.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018 ഫെബ്രുവരി 8 മുതല്‍ 11 വരെയുള്ള നാലുനാളുകളിലായി കോഴിക്കോട് കടപ്പുറത്താണ് നടത്തുന്നത്….

 

 

Comments are closed.