DCBOOKS
Malayalam News Literature Website

മഹാത്മാവും സാധാരണക്കാരും

വൈക്കം സത്യഗ്രഹത്തിലെ ഗാന്ധിജി

ആമചാടി തേവനോടൊപ്പം (മുന്‍നിരയില്‍ നടുവില്‍) ടി.കെ. മാധവനും കെ.പി. കേശവമേനോനും അടക്കമുള്ള സത്യഗ്രഹ നേതാക്കള്‍
ആമചാടി തേവനോടൊപ്പം (മുന്‍നിരയില്‍ നടുവില്‍) ടി.കെ. മാധവനും കെ.പി. കേശവമേനോനും അടക്കമുള്ള സത്യഗ്രഹ നേതാക്കള്‍

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

പഴ. അതിയമാന്‍

വൈദികരുടെയും ഭരണകൂടത്തിന്റെയും അപ്രീതി സമ്പാദിക്കാതെ സത്യഗ്രഹം നടത്തണം എന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. എല്ലാവരുമായും സന്ധിസംഭാഷണം നടത്തുന്നതിനുള്ള സാഹചര്യം എപ്പോഴും ഗാന്ധി കാത്തു സൂക്ഷിച്ചു. സ്ഥലകാലങ്ങള്‍ക്കതീതമായ ഒരു മണ്ഡലത്തിലാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ സ്ഥലകാലങ്ങളുടെ സമ്മര്‍ദ്ദത്തെ പൂര്‍ണമായും അതിജീവിക്കാന്‍ സാധിക്കാതെ അദ്ദേഹത്തിന് സത്യഗ്രഹത്തിന്റെ പലഘട്ടങ്ങളിലും പതറേണ്ടിവന്നു. ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസമാണത്. സാധാരണക്കാര്‍ക്കും മഹാത്മാവിനും തമ്മിലുള്ള വ്യത്യാസമായും അതിനെ പരിഗണിക്കാം.

വൈക്കം സത്യഗ്രഹം ഗാന്ധിജി ആരംഭിച്ചതല്ല. വാസ്തവത്തില്‍ തിരുവിതാംകൂറിലെ ഈഴവനേതാവായ ടി.കെ. മാധവന്റെ നിരന്തര ഇടപെടലുകളിലൂടെ ഗാന്ധിജി അതില്‍ എത്തിപ്പെടുകയായിരുന്നു (ടി.കെ. രവീന്ദ്രന്‍ വൈക്കവും ഗാന്ധിയും).

1924 മാര്‍ച്ച് 30 ന് ആരംഭിച്ച വൈക്കം സത്യഗ്രഹം 1925 നവംബര്‍ 29 ന് അവസാനിച്ചു. അറസ്റ്റുകളും ജയില്‍വാസവും Pachakuthira Digital Editionശാരീരികോപദ്രവങ്ങളും സന്ധിസംഭാഷണങ്ങളും പൊതുസമ്മേളനങ്ങളും ജാഥകളും പരാജയങ്ങളും നിറഞ്ഞ സംഭവബഹുലമായ സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കത്ത് നടന്ന ഓരോ സംഭവവികാസത്തിലും ഗാന്ധിജി അദ്ദേഹത്തിന്റെ നിലപാടുകള്‍ അറിയിച്ചിരുന്നു. ഗാന്ധിജിയുടെ നിലപാടുകളോട് ചില സന്ദര്‍ഭങ്ങളില്‍ യോജിച്ച സത്യഗ്രഹികള്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍ വിയോ?ജിച്ചു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ഗാന്ധിയന്‍ നിലപാടുകളെ വിമര്‍ശനാത്മകമായി സമീപിക്കാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.

വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിന് മുമ്പ്

വൈക്കം സത്യഗ്രഹവുമായി ഗാന്ധിജിക്കുള്ള ബന്ധം വൈക്കം ഈ സങ്കല്പനം രൂപംകൊള്ളുന്നതിനുമുമ്പേ ആരംഭിച്ചിരുന്നു. അതായത് സത്യഗ്രഹത്തിനുള്ള സ്ഥലവും സാഹചര്യവും തീരുമാനിക്കുന്നതിനുമുന്നേതന്നെ ഗാന്ധിജി അയിത്തനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നര്‍ത്ഥം. 1922 ല്‍ ടി.കെ. മാധവന്‍ തിരുനെല്‍വേലിയിലെത്തി ഗാന്ധിജിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയതുമുതല്‍ ഔദ്യോഗികമായി ഗാന്ധിജി സമരവുമായി ബന്ധപ്പെട്ടു.

കേരളത്തില്‍ അയിത്തജാതിക്കാര്‍ അനുഭവിക്കുന്ന ജാതീയമായ അനാചാരങ്ങള്‍ ടി.കെ. മാധവന്‍ ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സത്യഗ്രഹം നടത്തുന്നതിനുള്ള രേഖാമൂലമുള്ള അനുമതിയും സമ്പാദിച്ചു. ദീര്‍ഘമായ സംവാദത്തിനുശേഷമാണ് ക്ഷേത്രപ്രവേശനത്തിനായി സത്യഗ്രഹം നടത്തുന്നതിന് ഗാന്ധിജി രേഖാമൂലമുള്ള അനുമതി നല്‍കിയത്.

‘ഈഴവര്‍ക്കും മറ്റ് താണജാതിക്കാര്‍ക്കും ബ്രാഹ്മണരെപ്പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് അവകാശമുണ്ട്. സവര്‍ണരെപ്പോലെ അവര്‍ക്കും ക്ഷേത്രത്തില്‍പോയി വഴിപാടുനടത്താന്‍ സാധിക്കണം. ആരെങ്കിലും അതിനുള്ള അവസരം നിഷേധിക്കുന്നെങ്കില്‍ അത് അനീതിയാണ്. അവരെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ അതും തെറ്റാണ്. നിങ്ങള്‍ സമാധാനപൂര്‍വം അഹിംസയെ മുറുകെപ്പിടിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കണം. പൊലീസ് അറസ്റ്റ് ചെയ്താല്‍ എതിര്‍പ്പുരേഖപ്പെടുത്താതെ ജയില്‍വാസം അനുഭവിക്കാന്‍ തയ്യാറാകണം. കൂട്ടംകൂട്ടമായി ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. ഓരോരുത്തരായി വ്യത്യസ്തസമയങ്ങളില്‍ പോകണം.’ (ദേശാഭിമാനി, 1922 ഒക്ടോബര്‍).

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.