DCBOOKS
Malayalam News Literature Website

ഗലീലിയോ ഗലീലിയുടെ ചരമവാര്‍ഷികദിനം

ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവുതെളിയിച്ച അതുല്യപ്രഭാവനായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15-നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും ഗലീലിയോയെ പിസ സര്‍വ്വകലാശാലയില്‍ അധ്യാപകനായി.

പിന്നീട് പാദുവ സര്‍വ്വകലാശാലയില്‍ ഗണിത പ്രൊഫസറായി. ഈ സമയത്താണ് ഗലീലിയോ ടെലസ്‌കോപ്പ് കണ്ടും പിടിച്ചതും വാനനിരീക്ഷണം ആരംഭിച്ചതും. ചന്ദ്രോപരിതലം നിരപ്പല്ലെന്നും ഗ്രഹങ്ങളും നക്ഷത്രങ്ങളും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂമിയും ശുക്രനും സൂര്യനെ ചുറ്റുന്നു എന്നും അദ്ദേഹം സിദ്ധാന്തിച്ചു.

ഗലീലിയോയുടെ കണ്ടെത്തലുകള്‍ പക്ഷേ മേലധികാരികളെ ചൊടിപ്പിച്ചു. മതകോടതി അദ്ദേഹത്തെ കുറ്റം ചുമത്തി ജീവപര്യന്തം വീട്ടുതടങ്കലിലാക്കി. 1642 ജനുവരി 8ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.