അമൃതാനന്ദമയീമഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന കൃതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
കോട്ടയം: അമൃതാനന്ദമയീമഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിനെതിരെ അമൃതാന്ദമയീ ഭക്തര്‍ തിരുവല്ല സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
അമൃതാനന്ദമയീ മഠത്തിലെ സന്യാസിനിയായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെലുമായി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖസംഭാഷണം ഡി.സി ബുക്‌സ് പുസ്തകരൂപത്തിലാക്കിയിരുന്നു. ഈ പുസ്തകം മതസ്പര്‍ദ്ധ വളര്‍ത്തുവെന്നാരോപിച്ച് വില്പനയും വിതരണവും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. കേസില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ട് തിരുവല്ല സബ് ജഡ്ജ് ഡി.സി ബുക്‌സിന് അനുകൂലമായി വിധി പ്രസ്താവിച്ചു.
Comments are closed.