DCBOOKS
Malayalam News Literature Website

വാക്കുകളിൽ കാണിക്കുന്നത് പ്രവർത്തിയിൽ കാണിക്കുമോ?

കേരളത്തിന്റെ സാമ്പത്തിക ശേഷി 2035 ആകുമ്പോഴേക്കും ഇരട്ടിക്കുമോ എന്ന ചോദ്യത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ ‘Future of Kerala A Wake-Up Call’ എന്ന വിഷയത്തിൽ  മോഡറേറ്റർ ചർച്ച ആരംഭിച്ചത്. 2030 ആകുമ്പോൾ ഇപ്പോഴുള്ളതിനെക്കാളും ഇരട്ടിക്കുമെന്നും 2035 ആകുമ്പോൾ അതിലും കൂടുമെന്നും ബാലഗോപാലൻ അവകാശപ്പെട്ടു. സാമ്പത്തിക ശേഷി വർധിപ്പിക്കാനുള്ള കഴിവ് നമുക്കുണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുമോ എന്നായിരുന്നു സാം സന്തോഷിന്റെ ചോദ്യം. ശേഷം കേരളത്തിലെ ചെറുപ്പക്കാർ മറ്റു രാജ്യത്തേക്ക് കുടിയേറുന്നതിനെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു.
കുടിയേറ്റത്തെ കുറിച്ചും സംസാരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കാര്യമായ അഴിച്ച് പണി ആവശ്യമാണെന്നും സാം സന്തോഷ് പറഞ്ഞു. വീട്ടമ്മമാർ ഒരിക്കലും തൊഴിൽരഹിതരല്ല. ഇപ്പോഴത്തെ റോഡിന്റെ അവസ്ഥയെ കുറിച്ചും എയർപോർട്ട് ഉണ്ടായിട്ടും അത് നല്ല രീതിയിൽ പ്രവർത്തിക്കാത്തതിനെ കുറിച്ചും മാലിന്യം റോഡിലും ബീച്ചിലും എറിഞ്ഞ് അസുഖങ്ങൾ പരത്തുന്നതിനെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചു.

 

Comments are closed.