“ചതുരത്തിനുള്ളിലെ കുഞ്ഞു ചിത്രകാരും ചിരിപടർത്തിയ കഥകളും”
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ രണ്ടാം ദിവസത്തിൽ വേദി-2 ‘മാംഗോ’യിൽ “ഫൺ വിത്ത് ഷേപ്പ്സ് & സ്റ്റോറി ടെല്ലിംങ് ” എന്ന സെഷനിൽ വിനീത് നായർ, ഗായത്രി ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. വിനീത് നായർ വിവിധ ആകൃതിയിലുള്ള കോണുകൾ കൊണ്ട് മൃഗങ്ങളുടെയും ശിക്കാരി ശംഭുവിന്റെയും മുഖഭാവചിത്രങ്ങൾ ചതുരത്തിലും വൃത്താകൃതിയിലും വരച്ചു കാണിച്ചു. ഗായത്രി ചന്ദ്രശേഖരൻ കുട്ടികൾക്ക് വേണ്ടി ബാലനായിരുന്ന ഹനുമാന്റെ കഥ പറഞ്ഞു കൊണ്ട് ചർച്ചയിൽ പങ്കുചേർന്നു.
Comments are closed.