DCBOOKS
Malayalam News Literature Website

സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഒരു ജനതയ്‌ക്കെ രാഷട്രീയമായ നിലനില്‍പ്പുണ്ടാകൂ

Punalur Rajan
Punalur Rajan
കേരളപ്പിറവിതൊട്ടുള്ള സാംസ്‌കാരിക ചരിത്രത്തിലൂടെയുള്ള നിശ്ചലയാത്രയാണ് അന്തരിച്ച പുനലൂര്‍ രാജന്റെ
ഫോട്ടൊ ഗ്രാഫുകള്‍.
ഡി സി ബുക്‌സ് പ്രസദ്ധീകരിച്ച ഓര്‍മ്മച്ഛായ എന്ന പുസ്തകത്തിന് അദ്ദേഹമെഴുതിയ എഴുതിയ ആമുഖത്തില്‍നിന്ന്

സിനിമാറ്റോഗ്രാഫി പഠിക്കാനായി മോസ്‌കോയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ക്കുന്നതിനു മുന്നോടിയായി മോസ്‌കോയൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് റഷ്യന്‍സാഹിത്യവും ചരിത്രവുമായി അടുത്ത് ഇടപഴകാന്‍ എനിക്കു കഴിഞ്ഞു. റഷ്യയിലെ സോഷ്യലിസ്റ്റു വിപ്ലവത്തിന് വഴിതെളിച്ചവര്‍ രാഷ്ട്രീയക്കാരിലുമുപരി റഷ്യന്‍ സാഹിത്യകാരന്മാരായിരുന്നു എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. റഷ്യന്‍ ജനതയെക്കുറിച്ചു പഠിച്ചു, അവരുടെ ജീവിതത്തിന്റെ യാതനകളും നന്മകളും തിന്മകളും എല്ലാം സാഹിത്യരചനകളിലൂടെ വരച്ചുകാട്ടിയ മഹാന്മാരായ എഴുത്തുകാരെയും, കലാകാരാന്മാരെയും രാഷ്ട്രീയത്തിലും ഉപരിയായി കാണുന്നതായിട്ടുണ്ട്. സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഒരു ജനതയ്‌ക്കെ രാഷട്രീയമായ നിലനില്‍പ്പുണ്ടാകൂ എന്ന് റഷ്യന്‍ ജീവിതകാലം എന്നെ പഠിപ്പിച്ചു. എന്റെ നാടിന്റെ ജീവിതകഥകള്‍ വരച്ചുകാട്ടിയ എന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരെ, ഞാന്‍ സ്‌നേഹിച്ചവരെ എന്റെ ക്യാമറയിലൂടെ പകര്‍ത്തി സൂക്ഷിക്കണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ ശ്രമകരമായ ജോലിയായിരുന്നു എന്നു ഞാന്‍ പറയുന്നില്ല. അവസരങ്ങള്‍ കിട്ടിയപ്പോഴൊക്കെയായി പകര്‍ത്തിവച്ചവയെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചു. എങ്കിലും പലതും കേടുവന്നു നശിച്ചു. അധികം കളര്‍ചിത്രങ്ങളും നശിച്ചുപോയി. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ അധികവും വലിയ തകരാറില്ലാതെ കിട്ടിയിട്ടുണ്ട് . അവ ചരിത്രത്തിന്റെ ഭാഗമാകുന്നതില്‍ എനിക്കുള്ള ആഹ്ലാദം വലുതാണ്.

 

Comments are closed.