ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഇടം നേടി കെ എല്‍ എഫ് സ്ഥിരം വേദിയായ കോഴിക്കോട് ഫ്രീഡം സ്ക്വയറും
ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഒന്നായി കോഴിക്കോട്ടെ ‘ഫ്രീഡം സ്‌ക്വയര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ലഖ്‌നൗവിലെ മ്യൂസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ് മ്യൂസിയം, ഡല്‍ഹിയിലെ ചെങ്കോട്ട എന്നിവയാണ് ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഇടം പിടിച്ച മറ്റുള്ളവ.
ആര്‍ക്കിടെക്ടുമാരുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായ Architecture design.in എന്ന വെബ്‌സൈറ്റിലാണ് ചൈനയിലെ ഇംപീരിയല്‍ ക്ലീന്‍ മ്യൂസിയം, നെതര്‍ലന്‍ഡ്‌സിലെ ആര്‍ട്ട് ഡിപോ എന്നിവക്കൊപ്പം കോഴിക്കോട്ടുകാരുടെ സ്വാതന്ത്ര്യ ചത്വരവും ഇടംപിടിച്ചത്. കാഴ്ചകള്‍ സംസാരിക്കുന്ന അനുഭവമാണ് കള്‍ച്ചറര്‍ ബീച്ചും ഫ്രീഡം സ്‌ക്വയറും നല്‍കുന്നത്. തിരക്കുകള്‍ക്കിടയില്‍ പ്രകൃതിയുമായി ചേര്‍ന്നിരിക്കാനുള്ള അവസരമാണിത്. സ്വാതന്ത്ര്യ സമരത്തിന്റെ ത്രസിപ്പിക്കുന്ന സ്മരണകള്‍ ഇരമ്പുന്നയിടമാണ് കോഴിക്കോട് കടപ്പുറം. ഈ ഓര്‍മകള്‍ക്ക് ഒരു സ്മാരകമാണ് ‘ഫ്രീഡം സ്‌ക്വയര്‍’.
View this post on Instagram
എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മിച്ചത്. ആര്‍ക്കിടെക്ടുമാരായ പി.പി. വിവേകിന്റെയും വിനോദ് സിറിയക്കിന്റെയും നേതൃത്വത്തിലുള്ള ‘ഡി എര്‍ത്ത്’ ആണ് രൂപകല്പന നിര്‍വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. വാസ്തുശില്പ മികവാണ് പ്രധാനമായും ഈ സാര്‍വദേശീയ അംഗീകാരത്തിന് കാരണമായത്.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദി എന്ന ആശയത്തില്‍ നിന്നു കൂടിയാണ് ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച് പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ അക്ഷരങ്ങളും ആശയങ്ങളും കലയുടെ സകല മേഖലകളും അലയടിക്കുന്ന ഉത്സവസാഗരമായി കോഴിക്കോട് കടപ്പുറം മാറിത്തുടങ്ങുകയായിരുന്നു. ലോകത്തിലെ പ്രഗത്ഭരായ എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന സാംസ്‌കാരികമാമാങ്കം കോഴിക്കോട് കടപ്പുറത്തെ കൂടുതല്‍ ജനപ്രിയമാക്കി.
Comments are closed.