DCBOOKS
Malayalam News Literature Website

ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനുള്ള അവകാശം ഇന്നത്തെ സമൂഹത്തിന് അനിവാര്യം: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനുള്ള അവകാശം സമൂഹത്തിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും അനിവാര്യമാണെന്നും മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടബോള്‍ നാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്നും ലോകപ്രശസ്ത അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പില്‍ ‘ഫ്രീ സോഫ്റ്റ്‌വെയര്‍: ഫ്രീഡം ഇന്‍ യൂവര്‍ കമ്പ്യൂട്ടിങ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്നത്തെ സോഫ്റ്റ്‌വെയറുകള്‍ പ്രത്യക്ഷത്തില്‍ നമ്മള്‍ നിയന്ത്രിക്കുന്നതാണെന്നു തോന്നുമെങ്കിലും അത് യഥാര്‍ത്ഥത്തില്‍ നിയന്ത്രിച്ചുകൊണ്ടൊരിക്കുന്നത് മറ്റ് ഘടകങ്ങളാണെന്നും മറ്റു സോഫ്റ്റ്‌വെയറുകള്‍ വ്യക്തികളുടെ സ്വകാര്യതയേക്കാളേറെ അവരുടെ ലാഭമാണ് നോക്കുക. അപ്പോള്‍ വ്യക്തികളുടെ സംരക്ഷണം ആരും പരിഗണിക്കുന്നില്ല അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സമൂഹത്തിന്റെ അനിവാര്യതയാണ്. തന്റെ സോഫ്റ്റ്‌വെയര്‍ ആയ gnu എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തി അദ്ദേഹം സംസാരിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ഫ്രീ സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം ലളിതമായി അവതരിപ്പിച്ചു.

Comments are closed.