DCBOOKS
Malayalam News Literature Website

ലോകത്തെ ഞെട്ടിച്ച ഭ്രാന്തൻ പരീക്ഷണങ്ങൾ…’ഫ്രാന്‍കെന്‍സ്‌റ്റൈൻ’ ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യാം വെറും 9 രൂപയ്ക്ക്

ഫ്രാന്‍കെന്‍സ്‌റ്റൈൻ

മൃതശരീരങ്ങളുടെ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ ഒരു ജീവിയെ സൃഷ്‌ടിച്ച ശാസ്‌ത്രജ്ഞനാണ് ഫ്രാന്‍കെന്‍സ്‌റ്റൈന്‍. പരീക്ഷണശാലയില്‍ നിന്നും പുറത്തുചാടുന്ന ആ വിചിത്ര രൂപം ഭീതിവിതച്ചു. അതെ, ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന നോവലാണ് പറഞ്ഞുവരുന്നത്. ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്ത്രഞ്ജന്റെ പരീക്ഷണ ശാലയില്‍ നിന്നും പുറത്തുചാടുന്ന ഭീകരനായിരുന്നു ഇതിലെ പ്രധാന കഥാപാത്രം. കവിയായ പി.ബി. ഷെല്ലിയുടെ ഭാര്യയായ മേരി ഷെല്ലയുടെ രചനയിലാണ് ഇത് പുറത്തുവന്നത്. ഈ ഭീകരമനുഷ്യന്‍ ഒടുവില്‍ സൃഷ്‌ടാവിനെ തന്നെ നശിപ്പിക്കുന്നു.

തന്റെ ഒരു സ്വപ്നത്തില്‍ നിന്നാണ് ഈ കഥയുടെ ആശയം മേരി ഷെല്ലിക്ക് കിട്ടിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ പേരും കൂടി കേൾക്കുക, ജോണ്‍ കോൺറാഡ് ഡിപ്പെൽ, ജർമ്മനിയിലെ ഫ്രാന്‍കെന്‍സ്റ്റൈന്‍ കോട്ടയിലാണ് ജനിച്ചത്. തിയോളജിയും ഫിലോസഫിയുമൊക്കെ പഠിച്ച ഡിപ്പെൽ മറ്റു ചില പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു. ഡിപ്പെൽ ഓയിൽ എന്ന ദ്രാവകം ഇദ്ദേഹം നിർമ്മിച്ചു, പല ജീവികളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ ഈ ദ്രാവകത്തിൽ നിന്ന് മറ്റൊരു ജീവിയെ സൃഷ്ടിക്കാമെന്നായിരുന്നു ഡിപ്പെലിന്റെ നിഗമനം. ഒരു ഫണലും പൈപ്പും പിന്നെ ലൂബ്രിക്കന്റ്സും കൊണ്ട് ആത്മാവിനെ വരെ ഒരു ശരീരത്തിൽനിന്നും മറ്റൊരു ശരീരത്തിലേക്ക് നീക്കാമത്രെ. ഡിപ്പെലാണ് മേരി ഷെല്ലിയുടെ മാതൃകയെന്ന് ചിലർ കരുതുന്നു.

എഴുതിയത് ; സനു തിരുവാർപ്പ്
കടപ്പാട് ; മനോരമ ഓൺലൈൻ

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

https://ebooks.dcbooks.com/frankenstein-viswasahithyamala

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

Comments are closed.