DCBOOKS
Malayalam News Literature Website

നാം ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റാർക്കെങ്കിലും ഗുണകരമാകുന്നതുമായ പ്രവർത്തികൾ സന്തോഷത്തോടെ നിരന്തരം ചെയ്തുകൊണ്ടിരിക്കുക: ഫ്രാൻസെസ്‌ക് മിറാലെസ്

ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ ‘ഇകിഗായ്’ എന്ന് ‘ഇകിഗായ്’ എന്ന ലോകോത്തര ബെസ്റ്റ് സെല്ലർ കൃതിയുടെ സഹരചയിതാവ് ഫ്രാൻസെസ്‌ക് മിറാലെസ്.

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിവസമായ നവംബർ 12 വെള്ളിയാഴ്ച, വൈകിട്ട് 6.00 മണി മുതൽ 7.00 വരെ ഡിസ്കഷൻ ഫോറം 2 -ൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനിലെ ഒകാനോവ പ്രവിശ്യയിലെ ജനതയുടെ ജീവിതാനന്ദത്തിന്റ പശ്ചാത്തലത്തിൽ ഹെക്ടർ ഗാഴ്സിയയുമായി ചേർന്ന് രചിച്ച പുസ്തകത്തെക്കുറിച്ചും ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും, ജീവിതത്തിന്റെ ഇക്കിഗായ് കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ആസ്വാദകരോട് സംസാരിച്ചു.

 

Comments are closed.