എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എ അടപ്പൂര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു. മദര്‍ തെരേസയുടെ ദര്‍ശനങ്ങള്‍ മലയാളികള്‍ക്കിടയിലേക്ക് പകര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.
1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു ഫാദർ അടപ്പൂർ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ്. 1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ . ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അറിയാം.
Comments are closed.