അഥെനീയം സാഹിത്യോത്സവം 2022; കഥ കവിത മത്സരത്തിലേക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം
കോട്ടയം ഡി സി ബുക്‌സിന്റെ സഹകരണത്തോടെ നടത്തുന്ന നാലാമത് അഥെനീയം സാഹിത്യോത്സവം 2022 കഥ കവിത മത്സരത്തിലേക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. യു കെ യിലുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് മത്സരം നടത്തുന്നത്. ഇക്കുറി യുവജനങ്ങള്‍ക്കായും മത്സരം സംഘടിപ്പിക്കുന്നുണ്ട്. പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്കാണ് ചെറുപ്പക്കാരുടെ വിഭാഗത്തില്‍ പങ്കെടുക്കാവുന്നത്. പതിനേഴ് വയസ്സ് മുതലുള്ളവര്‍ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടും. കഥയിലും കവിതയിലുമാണ് മത്സരം സംഘടിപ്പിക്കുക.
സാഹിത്യ മത്സരത്തിന്റെ നിബന്ധനകള്‍
1. മുന്‍പ് ഒരു മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയായിലോ പ്രസിദ്ധീകരിക്കാത്ത രചനകളാണ് മത്സരത്തിന് അയക്കേണ്ടത്.
2. ജനറല്‍ കാറ്റഗറിയിലുള്ള രചനകള്‍ മലയാള ഭാഷയിലായിരിക്കണം. ചെറുപ്പക്കാരുടെ കാറ്റഗറിയിലുള്ള രചനകള്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കണം.
3. രചന വിഷയം എന്തുമാവാം. ഒരാളുടെ ഒരു രചന മാത്രമേ പരിഗണിക്കുകയുള്ളൂ.
3. മലയാളത്തിലെ രചനകള്‍ ഗൂഗിള്‍ യൂണിക്കോഡ് ഫോണ്ടുകളില്‍ റ്റൈപ്പ് ചെയ്തതായിരിക്കണം.
4. കവിത അഞ്ചു മിനിട്ടിനുള്ളിലും കഥ പതിനഞ്ച് മിനിട്ടിനുള്ളിലും അവതരിപ്പിക്കാന്‍ തക്ക ദൈര്‍ഘ്യമേ മത്സര-രചനകള്‍ക്കുണ്ടാവാന്‍ പാടുള്ളൂ.
5. ചെറുപ്പക്കാരുടെ കാറ്റഗറിയില്‍ പങ്കെടുക്കുന്നവര്‍ പ്രായം തെളിയിക്കുന്ന രേഖ കൂടി രചനയോടൊപ്പം അയക്കേണ്ടതാണ്.
അയച്ചുകിട്ടുന്ന കൃതികള്‍ സാഹിത്യമേഖലയിലെ പ്രമുഖര്‍ വിലയിരുത്തും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൃതികള്‍ക്ക് ഡി സി ബുക്സ് സ്‌പോണ്‍സര്‍ ചെയ്യുന്ന പുസ്തകമാണ് ഉപഹാരമായി ലഭിക്കുക. 2022 നവംബര്‍ മാസത്തില്‍ യു കെ യില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമ്മേളന വേദിയില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സര കൃതികള്‍ കിട്ടേണ്ട അവസാന തീയതി 2022 ഓഗസ്റ്റ് 15 ആണ് . കൃതികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം ukvayanasala@gmail.com.
2022 സാഹിത്യോത്സവത്തിലെ പ്രധാന പരിപാടിയായ ‘സാഹിത്യ പ്രഭാഷണ പരമ്പര’ -യില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരമുണ്ടാകും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രഭാഷണത്തിനായി തിരഞ്ഞെടുത്ത സാഹിത്യ വിഷയങ്ങളില്‍ 10 മുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് താഴെ പറയുന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യേണ്ടതാണ്. പ്രഭാഷണത്തിനുള്ള വിഷയം സ്വയം തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ വിഷയങ്ങളുമായി കൂടികലരാതിരിക്കാന്‍ അത് മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. മതപരവും രാഷ്ട്രീയപരവും സാമൂഹിക സ്പര്‍ദ്ധയുണ്ടാക്കുന്ന വിഷയങ്ങളും പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല.
അയച്ചുകിട്ടുന്ന സാഹിത്യപ്രഭാഷണങ്ങള്‍ ജൂലൈ മാസം ഓരോ വാരാന്ത്യങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെക്കും. 2022 ഒക്ടോബര്‍ 30 വരെയാണ് പ്രഭാഷണങ്ങള്‍ക്കുള്ള അവതരണ സമയം. സാഹിത്യ പ്രഭാഷണ അവതരണം വാട്ട്‌സാപ്പ് ചെയ്യേണ്ട യു കെ നമ്പര്‍ 07411708055.
കൂടുതല്‍ വിവരങ്ങള്‍ക്ക് ukvayanasala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
Comments are closed.