DCBOOKS
Malayalam News Literature Website

മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു

 

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമ്മീഷന്‍ അംഗവും എഴുത്തുകാരനുമായ സി.പി നായർ അന്തരിച്ചു. 81 വയസായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. സംസ്കാരം നാളെ നടക്കും.

എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ (ആത്മകഥ)എന്ന സി പി നായരുടെ സര്‍വ്വീസ് സ്‌റ്റോറി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ സര്‍വീസ് സ്‌റ്റോറികളില്‍ ആഖ്യാനശൈലികൊണ്ടും സംഭവബഹുലതകൊണ്ടും ചരിത്രപരതകൊണ്ടും ഏറ്റവും ശ്രദ്ധേയമായ സര്‍വീസ് സ്‌റ്റോറികളിലൊന്നായിരുന്നു അത്. 1950കള്‍ മുതലുള്ള അരനൂറ്റാണ്ടുകാലത്തെ കേരളരാഷ്ട്രീയചരിത്രം അനാവരണം ചെയ്യുന്നു. ഒപ്പം മന്നം, ശങ്കര്‍, ഇ എം എസ്, എം എന്‍ ഗോവിന്ദന്‍നായര്‍, എ കെ ജി, റ്റി വി തോമസ്, കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരുടെ അറിയപ്പെടാത്ത ജീവിതകഥകള്‍ വെളിവാക്കുകയും ചെയ്യുന്ന പുസ്തകം. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ രാഷ്ട്രീയകേരളത്തിന്റെ ആത്മകഥ.

Textതകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി,  ചിരി ദീർഘായുസ്സിന്, പൂവാലന്മാർ ഇല്ലാതാകുന്നത്, ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷൻ, തൊഴിൽവകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാൻ തന്നെ എന്നിവയാണ്‌ പ്രധാന കൃതികൾ. ഹാസ്യസാഹിത്യത്തിനുള്ള 1994 – ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു.

1982 – 87 കാലയളവിൽ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സെക്രട്ടറിയായിരുന്നു.  1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷിൽ എം.എ. ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവർഷം കോളേജ് അദ്ധ്യാപനം. 1962-ഇൽ ഐ.എ.എസ്. നേടി. സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയരക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പടവികളിളിരുന്നു. 1971-ൽ ലണ്ടൻ സർവ്വകലാശാലയിൽ നഗരവത്കരണത്തിൽ പഠനം നടത്തി. 1998-ൽ സർക്കാർ സേവനത്തിൽനിന്നും നായർ വിരമിച്ചു.

പ്രശസ്ത സാഹിത്യകാരൻ എൻ.പി ചെല്ലപ്പൻ നായരുടെ പുത്രനാണ്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഠിതനുമായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹാസ്യസാഹിത്യരചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങലെ നർമ്മബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കതകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എൻ.പി.യുടെ കഥകൾ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകൾ, കാട്ടുപൂച്ചകൾ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ൽ അദ്ദേഹം അന്തരിച്ചു

ഭാര്യ- സരസ്വതി, മക്കള്‍ – ഹരിശങ്കർ, ഗായത്രി.

Comments are closed.