മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു
ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
1989–90, 1998 ‑2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. യുഎന്‍ മനുഷ്യാവകാശ സമിതി ചെയര്‍മാനായിരുന്നു. 1930 ൽ ബോംബെയിൽ ജനിച്ച അദ്ദേഹം സെന്റ് സേവ്യേഴ്സ് കോളേജിലും മുംബൈ ലോ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്.
Comments are closed.